‘വൈരമുത്തു ലൈം ഗി കബന്ധത്തിന് നിർബന്ധിച്ചു, മലേഷ്യയിലേക്ക് വിളിച്ചു; വഴങ്ങിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’; ചിന്മയിക്ക് പിന്നാലെ ഗായിക ഭുവന ശേഷന്റെ ആരോപണം

1290

അടുത്തിടെ വ്യാപകമായ തെന്നിന്ത്യൻ മീടു ആരോപണങ്ങൾക്ക് തുടക്കം കുറിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ഗായിക ചിൻമയി ശ്രീപാദ, കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ പരാതി നൽകിയത്. നിരവധി പേരോട് വൈരമുത്തു മോശമായി പെരുമാറിയതായി ചിന്മയി ആരോപിച്ചിരുന്നു. തന്നെ ഇയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും ചിന്മയിയുടെ ആരോപണത്തിൽ ഉണ്ടായിരുന്നു.

ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും പിന്നീട് ഈ കേസിൽ പുരോഗതിയുണ്ടായില്ല. വൈരമുത്തു കരിയറിൽ തുടരുകയും ചിന്മയി നിരവധി തിരിച്ചടികൾ നേരിടുകയും ചെയ്തിരുന്നു.

Advertisements
Courtesy: Public Domain

ഇപ്പോഴിതാ വീണ്ടും വൈരമുത്തുവിന് എതിരെ ആരോപണമുയരുകയാണ്. വൈരമുത്തു തന്നെ ലൈം ഗി കമായി ഉ പദ്ര വിക്കാൻ ശ്രമിച്ചുവെന്നാണ് പ്രശസ്ത പിന്നണി ഗായിക ഭുവന ശേഷന്റെ ആരോപണം. വൈരമുത്തു തന്റെ കരിയർ തകർക്കുമെന്ന് ഭീ ഷ ണിപ്പെടുത്തിയെന്നും ഭുവന പറയുന്നു.

ALSO READ- നമ്മുടെ കൗമാരകക്കാർ പൊളിയാണ്, നിലപാടുള്ളവരാണ്; അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കഥപറച്ചിലാണ്; ഒ. ബേബി സിനിമയെ പുകഴ്ത്തി എഎ റഹീം

ലളിത ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായകിയാണ് ഭുവന ശേഷൻ. ഗായിക വൈരമുത്തുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നത് വലിയ കളിളക്കമാണ് ഉണ്ടാക്കുന്നത്.

‘വൈരമുത്തു തന്നെ ലൈം ഗിക മായി ഉപദ്രവിക്കാൻ ശ്രമിച്ചു. എന്റെ കരിയർ തകർക്കുമെന്ന് ഭീ ഷ ണിപ്പെടുത്തി’- ഭുവന ഒരു ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയതിങ്ങനെ. ഗായിക ചിന്മയിക്കുപിന്നാലെയാണ് ഭുവനയും വൈരമുത്തുവിനെതിരെ ലൈം ഗി ക ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ-തുണി ഒന്നും ഉടുക്കാതെ വരുന്നത് അയിരുന്നു ഇതിലും നല്ലത്, മലയാളികളുടെ പ്രിയ താരം ഉത്ഘാടനത്തിന് ഇട്ടുവന്ന വേഷം കണ്ട് ഞെട്ടി ആരാധകർ, വീഡിയോ

1998-ലാണ് വൈരമുത്തുവിൽ നിന്ന് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്നാണ് 50കാരിയായ ഭുവന പറയുന്നത്. ‘ലൈംഗികബന്ധത്തിനായി നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിനായി ജിംഗിൾ പാടിയിരുന്നു. അതിന്റെ വരികൾ വൈരമുത്തുവിന്റേതായിരുന്നു. ഇതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു’. ഭുവന വെളിപ്പെടുത്തുന്നു.

‘അതിന് അടുത്ത ദിവസം വൈരമുത്തുവിന്റെ കോടമ്പാക്കത്തെ ഓഫീസിൽ പോയി സിഡി കൈമാറി. എന്റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തിൽ പെടും. പിന്നീട് സംഭാഷണങ്ങൾ വ്യക്തിപരമാകാൻ തുടങ്ങിയതോടെ അസ്വസ്ഥത ഉണ്ടായി’- എന്നാണ് ഭുവന പറഞ്ഞു.

പിന്നീട് അവാർഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാൻ വൈരമുത്തു നിരന്തരം സമ്മർദ്ദം ചെലുത്തി. വാർത്താ അവതാരകയായി അന്ന് ജോലി ചെയ്തിരുന്നതിനാൽ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്ന് അന്ന് ചോദിച്ചപ്പോൾ, അതൊന്നുമല്ല നീ വന്നാൽ മതിയെന്നായിരുന്നു പറഞ്ഞത്. ഇതോടെ താനതിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും ഭുവന ശേഷൻ വെളിപ്പെടുത്തി.

Advertisement