മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രിയപ്പെട്ട സംവിധായകരാണ് ജോണി ആന്‍റണിയും മാര്‍ത്തണ്ഡനും. വളരെ വേഗത്തില്‍ കൊമേഴ്സ്യല്‍ ഹിറ്റൊരുക്കാനുള്ള മിടുക്കാണ് ഈ സംവിധായകരെ മമ്മൂട്ടിക്ക് പ്രിയങ്കരരാക്കുന്നത്.
മികച്ച കഥകള്‍ കണ്ടെത്തി പെട്ടെന്ന് പ്രൊജക്ടുകള്‍ സൃഷ്ടിക്കാനും അവയെ മികച്ച പാക്കേജാക്കി മാറ്റാനും ഇരുവര്‍ക്കും കഴിയുന്നു. അടുത്ത വര്‍ഷം ഈ രണ്ട് സംവിധായകര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കുമെന്ന് അറിയുന്നു.
തോപ്പില്‍ ജോപ്പനാണ് ജോണി ആന്‍റണി ഒടുവില്‍ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം. പുലിമുരുകനൊപ്പം റിലീസാകുകയും മികച്ച വിജയം വെട്ടിപ്പിടിക്കുകയും ചെയ്ത തോപ്പില്‍ ജോപ്പന്‍ മമ്മൂട്ടിക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ്.
തുറുപ്പുഗുലാന്‍, ഈ പട്ടണത്തില്‍ ഭൂതം, താപ്പാന തുടങ്ങിയ ഹിറ്റുകളും മമ്മൂട്ടിക്ക് സമ്മാനിച്ചത് ജോണി ആന്‍റണിയാണ്. പട്ടണത്തില്‍ ഭൂതത്തിന്‍റെ രണ്ടാം ഭാഗമാണ് മമ്മൂട്ടി – ജോണി ആന്‍റണി ടീം ഇനി പ്ലാന്‍ ചെയ്യുന്നത്.
മമ്മൂട്ടിയുടെ തന്നെ നിര്‍ദ്ദേശപ്രകാരമാണ് ഈ പ്രൊജക്‌ട് ഒരുങ്ങുന്നത്. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് ആണ് മാര്‍ത്താണ്ഡന്‍ മമ്മൂട്ടിക്ക് നല്‍കിയ സൂപ്പര്‍ഹിറ്റ്.
പിന്നീട് അഛാദിന്‍ എന്ന ശരാശരി വിജയം നേടിയ സിനിമയും മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്തു. ക്ലീറ്റസിന്‍റെ രണ്ടാം ഭാഗമാണ് മമ്മൂട്ടിക്കായി മാര്‍ത്താണ്ഡന്‍ ചെയ്യാനൊരുങ്ങുന്നത് എന്നാണ് സൂചനകള്‍.