കീര്‍ത്തി ചെയ്തത് സായ് പല്ലവി വേണ്ടെന്ന് വെച്ച റോള്‍, കിട്ടിയത് എട്ടിന്റെ പണി, പരിഹസിച്ച് സോഷ്യല്‍മീഡിയ

1682

തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്‌രമാണ് ഭോല ശങ്കര്‍. തിയ്യേറ്ററിലെത്തിയ ചിത്രം വലിയ പരാജയത്തിലേക്ക് നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്.

Advertisements

എന്നാല്‍ ഇതുവരെ 50കോടി പോലും നേടാനായില്ലെന്നാണ് വിവരം. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചിത്രം ദുരന്തപ്രകടനമാണ് നടത്തിവരുന്നത്. ചിത്രത്തിന്റെ പരാജയം നിര്‍മ്മാതാക്കള്‍ സമ്മതിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍.

Also Read: കണ്ണടച്ച് നില്‍ക്കാമെന്ന് വരെ അദ്ദേഹം എന്നോട് പറഞ്ഞു, ഇന്ദ്രന് മുന്നിലെത്തുമ്പോള്‍ ഭയങ്കര ടെന്‍ഷനാണെന്ന് നൈല ഉഷ

16കോടിയാണ് ചിത്രത്തിന്റെ റിലീസ് ദിവസം കിട്ടിയത്. ആദ്യ ഞായറാഴ്ച അഞ്ചുകോടിയായിരുന്നു ലഭിച്ചത്. അജിത്ത് നായകനായി എത്തിയ തമിഴ് ചിത്രം വേതാളത്തിന്റെ റീമേക്കായിരുന്നു ഭോല ശങ്കര്‍. തമിഴില്‍ ഹിറ്റായിരുന്ന ചിത്രം എന്നാല്‍ തെലുങ്കില്‍ പരാജയമായിരുന്നു.

തമിഴില്‍ അജിത്ത് ചേട്ടനും ലക്ഷ്മി മേനോന്‍ അനിയത്തിയുമായി അഭിനയിച്ച് തകര്‍ത്ത കഥാപാത്രങ്ങള്‍ തെലുങ്കില്‍ ചിരഞ്ജീവിയും കീര്‍ത്തി സുരേഷുമാണ് ചെയ്തത്. ഇത് വന്‍ ദുരന്തമായിരുന്നുവെന്നാണ് വിലയിരുത്തലുകള്‍. ചിരഞ്ജീവിയുടെയും കീര്‍ത്തിയുടെയും കോമ്പിനേഷന്‍ സീനുകള്‍ പലപ്പോഴും ബോറായിരുന്നു.

Also Read: മണിച്ചേട്ടന്റെ മരണവാര്‍ത്ത എനിക്കൊരു ഷോക്കായിരുന്നു, അദ്ദേഹം കൂടെയില്ലെന്നത് വിഷമമാണ്, തുറന്നുപറഞ്ഞ് ഇന്ദ്രജ

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പുതിയൊരു വിവരമാണ് പുറത്തുവരുന്നത്. ഭോല ശങ്കറില്‍ ചിരഞ്ജീവിയുടെ സഹോദരിയായി ആദ്യം തീരുമാനിച്ചിരുന്നത് സായ് പല്ലവിയെയായിരുന്നു. എന്നാല്‍ താരം ഒന്നരക്കോടിയോളം പറഞ്ഞ ആ റോള്‍ ഉപേക്ഷിച്ചതോടെ കീര്‍ത്തിയിലേക്ക് എത്തുകയായിരുന്നു.

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ നടിയായ കീര്‍ത്തി സുരേഷിന് ചിത്രത്തില്‍ അഭിനയിച്ചതിന് രണ്ട് കോടിയോളം രൂപ കിട്ടിയെന്നാണ് വിവരം. ചിത്രം വലിയ ഫ്‌ളോപ്പായി തീര്‍ന്നതോടെ കീര്‍ത്തിക്ക് അനിയത്തി വേഷങ്ങള്‍ രാശിയില്ലെന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണിപ്പോള്‍.

Advertisement