നമുക്ക് ബിലാലുമായി മുന്നോട്ടു പോയാലോ? എന്ന് ചോദിച്ചപ്പോൾ, മമ്മൂക്ക പറഞ്ഞതിങ്ങനെ ; സിനിമയ്ക്കു വേണ്ടി എന്തും ഒരു മടിയും കൂടാതെ അദ്ദേഹം ചെയ്യുമെന്നും അമൽ നീരദ്

159

ഭീഷ്മപർവ്വവും മൈക്കിളപ്പയും മലയാളി പ്രേക്ഷകരുടെ ഇടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. സിനിമയിലെ മമ്മൂട്ടിയുടെ ലുക്ക് മുതൽ സീനുകൾ വരെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. അമൽ നീരദ് ചിത്രങ്ങളുടെ ഒരു പ്രത്യേകത കൂടിയാണത്.

15 വർഷങ്ങൾക്ക് മുൻപ് ബിഗ് ബിയ്ക്ക് തിയ്യേറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും പന്നീട് ബിലാലും പിളളരും സോഷ്യൽ മീഡിയ ഭരിക്കുകയായിരുന്നു. ഇന്നും ആ സിനിമയിലെ ഡയലോഗ് പ്രേക്ഷരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.

Advertisements

ALSO READ

എപ്പോഴും കളി തരുമോന്ന് ചോദിച്ചോണ്ട് നടന്നാൽ ഏത് നേരത്തും തരാൻ മുട്ടി നിൽക്കുന്നവരല്ല ചുറ്റുമുള്ള പെണ്ണുങ്ങൾ: വിനായകനോട് ഡോ.ഷിംന അസീസ്

ബിലാലിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഭീഷ്മപർവവുമായി മമ്മൂട്ടിയും അമൽ നീരദും എത്തുന്നത്. ഷൂട്ടിംഗിന് ദിവസങ്ങൾക്ക് മാത്രം ബാക്കി നിൽക്കുമ്പോഴാണ് കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. വീണ്ടും മാസങ്ങൾക്ക് ശേഷമാണ് ബിലാലിന്റെ ജോലികൾ തുടങ്ങുന്നത്.

മൈക്കിളപ്പ തിയ്യേറ്ററുകളിൽ ഓളം സൃഷ്ടിക്കുമ്പോൾ ഇനി പ്രേക്ഷകർക്ക് അറിയേണ്ടത് ബിലാൽ എന്ന് എത്തുമെന്നാണ്. ഭീഷ്മപർവം പുറത്ത് വന്നതോടെ ബിലാലിന് വേണ്ടിയുള്ള ആകാംക്ഷയും വർധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് അമൽ നീരദ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കോവിഡിനെ തുടർന്ന് ബിലാലിന്റെ ഷൂട്ടിംഗ് നീണ്ടു പോയപ്പോഴാണ് ഇങ്ങനെയൊരു സിനിമയുടെ ആലോചന വരുന്നതെന്നാണ് അമൽ നീരദ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ… ‘2020 മാർച്ച് 15 ന് ഷൂട്ട് ആരംഭിക്കാനിരുന്ന ചിത്രമായിരുന്നു ബിലാൽ. ആ സിനിമയ്ക്കു വേണ്ടി കൊച്ചിയിലെ വാസ്‌കോ ഹൗസ് ഉൾപ്പെടെയുള്ള ലൊക്കേഷനുകൾക്കുള്ള അഡ്വാൻസ് വരെ കൊടുത്തിരുന്നതാണ്. കേരളത്തിനു പുറത്തും ഇന്ത്യയ്ക്കു പുറത്തുമുള്ള ലൊക്കേഷനുകളിലായിരുന്നു ബിലാൽ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.

പോളണ്ടിലുള്ള ഒരു പ്രൊഡക്ഷൻ ടീമുമായി ധാരണ വരെ ആയതുമാണ്. പക്ഷേ അപ്പോഴാണ് കോവിഡ് മഹാമാരി കേരളത്തിൽ ആരംഭിക്കുന്നത്. ബിലാൽ അനിശ്ചിതമായി നീണ്ടതോടെ ഒരു ചെറിയ സിനിമ ചെയ്താലോ എന്ന് താനും മമ്മൂക്കയും കൂടി ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് ഭീഷ്മപർവത്തിൽ എത്തുന്നത്’ എന്നും അമൽ നീരദ് പറഞ്ഞു.

ആദ്യം രണ്ട് മൂന്നു കഥാപാത്രങ്ങൾ മാത്രമുള്ള വളരെ ചെറിയൊരു പടമായിരുന്നു മനസ്സിൽ. ബിലാൽ പോലൊരു വലിയ സിനിമ അനൗൺസ് ചെയ്തിട്ട് ഇങ്ങനെയൊരു ചിത്രം ചെയ്താൽ അതു പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടായിരുന്നു. അങ്ങനെ ഞാൻ വേറെ രണ്ട് ആശയങ്ങൾ മമ്മൂക്കയോടു പറഞ്ഞു. അതിലൊന്നിൽ ഗൾഫിൽ ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങൾ ഉണ്ടായിരുന്നു. രണ്ടാമത്തേത് കൊച്ചിയിലും പരിസരപ്രദേശത്തുമായി ചെയ്തെടുക്കാവുന്ന സിനിമയായിരുന്നു. മമ്മൂക്കയ്ക്ക് അത് ഇഷ്ടവുമായി. അങ്ങനെയാണ് ആ കഥ ഭീഷ്മപർവം ആകുന്നത്.

മമ്മൂക്കയ്ക്ക് ഈ കഥ ഇഷ്ടപ്പെടാനുള്ള കാരണവും അമൽ നീരദ് പറയുന്നുണ്ട്. ”ഒന്നുരണ്ടു വർഷം മുമ്പു തന്നെ അദ്ദേഹത്തോടു പറഞ്ഞിട്ടുള്ളതാണ്. ഗോഡ്ഫാദർ, മഹാഭാരതം എന്നിവയിൽനിന്ന് സ്വാധീനമുൾക്കൊണ്ടുള്ള എന്റെ ആ കൺസെപ്റ്റ് അദ്ദേഹത്തിന് അന്നേ ഇഷ്ടപ്പെട്ടതുമാണ്.

ALSO READ

കൂടെ നിൽക്കും എന്ന് കരുതിയവർ അന്ന് രാജുവിന് എതിരെ നിന്നപ്പോൾ മമ്മൂട്ടിയാണ് സഹായിച്ചത്, മമ്മൂട്ടിയുടെ ആ കരുതൽ മറക്കാനാവില്ല: മല്ലിക സുകുമാരൻ

ഈ കഥയുമായി മുന്നോട്ടു പോയി എഴുത്തൊക്കെ പൂർത്തിയാക്കി ഒടുവിൽ ചിത്രീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോൾ കോവിഡ് ഒന്നു കുറഞ്ഞു. അന്നു ഞാൻ തന്നെ മമ്മൂക്കയോട് ‘സർ, എല്ലാവരും എല്ലാം തുറക്കുകയാണ്. എന്നാൽ പിന്നെ നമുക്ക് ബിലാലുമായി മുന്നോട്ടു പോയാലോ?’ എന്ന് ചോദിച്ചതാണ്. പക്ഷേ ‘എനിക്ക് ഇപ്പൊ ഇതാടോ എക്സൈറ്റ്മെന്റ്. നമുക്കിപ്പൊ ഇതു ചെയ്യാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് ഈ സിനിമ ചെയ്യുന്നത്.

ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ ലുക്കും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമയിൽ കഥാപാത്രത്തിന് ഇത്തരം ഒരു ഗെറ്റപ്പ് കൊണ്ടു വന്നതിനെ കുറിച്ചും അഭിമുഖത്തിൽ അമൽ നീരദ് പറയുന്നു. ”സാധാരണ ഒരു അവസ്ഥയിൽ കിട്ടാൻ ബുദ്ധിമുട്ടുള്ള മമ്മൂട്ടിയുടെ ലുക്കാണ് ഇത്. മൈക്കിളപ്പനും ഇതേ ഒരു സ്റ്റൈൽ പിടിക്കാമെന്ന് ആദ്യം തന്നെ തീരുമാനിച്ചിരുന്നു. താടിയും മുടിയും വളർത്തിയ മമ്മൂക്കയെ മൈക്കിളപ്പന്റെ രൂപത്തിലേക്ക് സ്റ്റൈൽ ചെയ്ത് എടുത്തതാണ്.

ബോളിവുഡിലെ പ്രശസ്ത താരങ്ങൾക്കു വേണ്ടി സ്റ്റൈലിസ്റ്റായി പ്രവർത്തിക്കുന്ന രോഹിത് ഭട്ക്കറാണ് മമ്മൂക്കയെ സ്റ്റൈൽ ചെയ്തത്. ഹൃത്വിക് റോഷനു വേണ്ടിയൊക്കെ സ്റ്റൈൽ ചെയ്യുന്ന രോഹിത് രണ്ടു മൂന്നു പ്രവശ്യം കൊച്ചിയിലെത്തിയാണ് ലുക്ക് ഫൈനലൈസ് ചെയ്തത്. സിനിമയ്ക്കു വേണ്ടി എന്തും ഒരു മടിയും കൂടാതെ മമ്മൂട്ടി ചെയ്യുമെന്നും അമൽ നീരദ് അഭിമുഖത്തിൽ പറഞ്ഞു.

Advertisement