വില്ലൻ വേഷങ്ങൾക്ക് പുതിയ മാനങ്ങൾ നൽകി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമൻ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമൻ രഘുവിന്റെ യഥാർത്ഥ പേര് രഘു ദാമോദരൻ എന്നാണ്.
ഇതിനോടകം 400 ൽ അധികം മലയാള സിനിമകളിൽ വേഷമിട്ട ഭീമൻ രഘു ഇപ്പോഴും സിനിമകളിൽ സജീവമാണ്. ഇടക്കാലത്ത് രാഷ്ട്രീയത്തിലും ഇറങ്ങിയ അദ്ദേഹം ബിജെപി വേണ്ടി നിയമസഭാ ഇലക്ഷനിൽ മത്സരിക്കുകയും ചെയ്തിരുന്നു.
യഥാർഥ ജീവിതത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായ ഭീമിൻ രഘു സിനിമയിൽ വില്ലൻ വേഷങ്ങളിൽ നിന്നും കോമഡി റോളുകളിലേക്കും മാറിയിരുന്നു. രാജമാണിക്യം ഹലോ പോലുള്ള സിനിമകളിൽ മികച്ച തമാശ വേഷങ്ങൾ അദ്ദേഹം ചെയ്തിരുന്നു. ഈയടുത്ത് തനിക്ക് സിനിമയിൽ അവസരമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ALSO READ- വീട്ടിലെ സിസിടിവി ക്യാമറ ലീക്ക് ആയി; എന്തോ വീഡിയോ ഇറങ്ങിയിട്ടുണ്ട് ഇൻസ്റ്റയിലെന്ന് സഹോദരൻ വിളിച്ചുപറഞ്ഞു; എല്ലാവർക്കും ടെൻഷനായെന്ന് ഫഹദും നസ്രിയയും
ഇപ്പോഴിതാ ബിജെപിയുടെ സ്ഥാനാർത്ഥിയായി പോലും മത്സരിച്ച താരം രാഷ്ട്രീയ
ത്തിൽ കളം മാറ്റാൻ ഒരുങ്ങുകയാണ്. ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നെന്നാണ് നടൻ അറിയിച്ചിരിക്കുന്നത്. താൻ ഇനി ബിജെപിക്ക് വേണ്ടി മത്സരിക്കാനില്ലെന്നും, ആ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും മുൻപും പറഞ്ഞിരുന്നു.
മുഖ്യമന്ത്രി വിദേശത്ത് നിന്ന് മടങ്ങിയെത്തിയാൽ അദ്ദേഹത്തെ നേരിൽ കാണാൻ തീരുമാനിച്ചിരിക്കുകയാണെന്നാണ് ഭീമൻ രഘു അറിയിച്ചിരിക്കുന്നത്. ബിജെപിയുമായി ഇനി ചേർന്ന് പ്രവർത്തിക്കാനാകില്ലെന്ന് താൻ നേരത്തേ പറഞ്ഞതാണ്. മനസ്സുമടുപ്പിക്കുന്ന ഒരുപാട് അനുഭവങ്ങൾ കേരളത്തിലെ ബിജെപി നേതൃത്വത്തിൽ നിന്നുണ്ടായെന്നാണ് ഭീമൻ രഘു പറയുന്നത്.
” ഞാൻ തെരഞ്ഞെടുപ്പ് സമയത്ത് ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയി. നമുക്ക് ജനങ്ങളിലേക്കിറങ്ങി പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ല. രാഷ്ട്രീയപ്രവർത്തനം ഏറെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. അതുകൊണ്ടു തന്നെയാണ് ഞാൻ ഈ മേഖലയിലേക്ക് വന്നതും. എന്നാൽ ഞാൻ പ്രതീക്ഷിച്ചതല്ല ബിജെപിയിൽ അംഗത്വമെടുത്തതിന് ശേഷം സംഭവിച്ചത്.”- എന്നാണ് ഭീമൻ രഘു പറഞ്ഞത്. അതേസമയം, രൂക്ഷമായ വിമർശനങ്ങളൊന്നും താരം ഉന്നയിച്ചിട്ടില്ല.
ഇതിനിടെ, സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്നാണ് സംവിധായകൻ രാജസേനൻ വെളിപ്പെടുത്തിയിരുന്നത്.