വില്ലന്‍ വേഷങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കി മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് ഭീമന്‍ രഘു. ചങ്ങാനാശ്ശേരി സ്വദേശിയായ ഭീമന്‍ രഘുവിന്റെ യഥാര്‍ത്ഥ പേര് രഘു ദാമോദരന്‍ എന്നാണ്.
ഇതിനോടകം 400 ല്‍ അധികം മലയാള സിനിമകളില്‍ വേഷമിട്ട ഭീമന്‍ രഘു ഇപ്പോഴും സിനിമകളില്‍ സജീവമാണ്. ഇടക്കാലത്ത് രാഷ്ട്രീയത്തിലും ഇറങ്ങിയ അദ്ദേഹം ബിജെപി വേണ്ടി നിയമസഭാ ഇലക്ഷനില്‍ മത്സരിക്കുകയും ചെയ്തിരുന്നു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പോലും മത്സരിച്ച താരം എന്നാല്‍ അടുത്തിടെ ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ബിജെപിയെയും സുരേഷ് ഗോപിയെയും വിമര്‍ശിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു.
സംസ്ഥാന നേതൃസ്ഥാനത്തിലേക്ക് സുരേഷ് ഗോപിയെ കൊണ്ടുവരാന്‍ വി മുരളീധരനും കെ സുരേന്ദ്രനും അനുവദിക്കില്ലെന്നും നേതൃസ്ഥാനത്തേക്ക് സുരേഷ് ഗോപി വന്നാല്‍ തങ്ങളുടെ കൈയ്യില്‍ നിന്നും പാര്‍ട്ടിയുടെ പിടിവിടും എന്ന ഭയത്തിലാണ് സുരേന്ദ്രനും മുരളീധരനുമെന്നും ഭീമന്‍ രഘു പറഞ്ഞു.
Also Read: ബോളിവുഡിൽ പിടിച്ച് നില്ക്കാൻ സിംഗിൾ ആയിരിക്കണം; എന്നെ തകർത്തത് ആ രണ്ട് ബന്ധങ്ങളാണ്; അമീഷ പട്ടേൽ
എത്ര നാളായി സുരേഷ് ഗോപി ഒരു മന്ത്രിയാവാന്‍ ഉടുപ്പും തയ്പ്പിച്ച് നടക്കുന്നു. സുരേഷ് ഗോപിയെ മന്ത്രിയാക്കണോ അതോ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കണോ എന്നുള്ള സംശയത്തിലാണ് ബിജെപിയെന്നും കഴിവുള്ളവരെ താഴെയിടാന്‍ നോക്കുന്നവരാണ് ഈ പാര്‍ട്ടിയില്‍ കൂടുതലെന്നും ഭീമന്‍ രഘു കൂട്ടിച്ചേര്‍ത്തു.