കൃത്യമായ ഐഡിയോളജിയുള്ള പാര്‍ട്ടി, ഇനി സിപിഎം വിട്ട് പോകില്ല, കേരളത്തില്‍ ഇനി ആരുവന്നാലും ബിജെപി രക്ഷപ്പെടില്ലെന്ന് ഭീമന്‍ രഘു

63

ഓരോ സമയത്ത് ഓരോ താരങ്ങള്‍ ആയിരിക്കും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാര്‍. ഇപ്പോള്‍ നടന്‍ ഭീമന്‍ രഘുവാണ് സോഷ്യല്‍ മീഡിയ താരം. ഇദ്ദേഹം ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് എത്തിയതോടെയാണ് ഈ നടനെ കുറിച്ചുള്ള വാര്‍ത്തകളും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞത്.

Advertisements

മാത്രമല്ല സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ മുഖ്യമന്ത്രി പ്രസംഗിച്ച സമയം മുഴുവന്‍ ഭീമന്‍ രഘു എണീറ്റ് നിന്നതും വലിയ വാര്‍ത്തയായിരുന്നു. തന്റെ അഭിപ്രായം എവിടെയാണെങ്കിലും തുറന്നു പറയാറുണ്ട് ഈ നടന്‍. ഈയടുത്ത് തന്റെ സിനിമാ പ്രമോഷന് വേണ്ടി ചെങ്കൊടിയുമായി എത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Also Read: മക്കളിലൂടെ തിളങ്ങിയ അച്ഛന്‍, മക്കളില്‍ ഏറ്റവും ഭാഗ്യശാലി ശ്യാമിലി, ശാലിനിയുടെ പിതാവിനെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നതിങ്ങനെ

സിപിഎമ്മിനെ കുറിച്ചും ബിജെപിയെ കുറിച്ചും ഭീമന്‍ രഘു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കേരളത്തില്‍ ഇനി ആരുവന്നാലും ബിജെപി രക്ഷപ്പെടില്ലെന്നും സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാര്‍ട്ടിയാണെന്നും ഭീമന്‍ രഘു പറയുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരമായിരിക്കും. എന്നാല്‍ ഇടതുപക്ഷത്തിന് നല്ല വിജയസാധ്യതയുള്ള മണ്ഡലമാണ് അതെന്നും നല്ലൊരു സഖാവിനെ മത്സരിപ്പിച്ചാല്‍ ഉറപ്പായും വിജയിക്കുമെന്നും ഭീമന്‍ രഘു പറയുന്നു.

Also Read: എല്ലാം രഹസ്യമാക്കി വെച്ചു; ചിത്രം പുറത്തിറങ്ങിയപ്പോൾ കണ്ടത് വിജയുടെ മകനായി പകർന്നാട്ടം നടത്തുന്ന മാത്യുവിനെ; ഇപ്പോൾ ലിയോയിൽ തിളങ്ങുന്നത് മാത്യു തോമസ്

സിഎമ്മന് കൃത്യമായ ഐഡിയോളജി ഉണ്ട്. ദേശീയപരമായും പ്രാദേശികപരമായും കൃത്യമായ നിലപാടുണ്ടെന്നും താന്‍ ഇനി സിപിഎം വിട്ട് പോകില്ലെന്നും പിണറായി വിജയന്‍ സര്‍ക്കാരിന്റെ കീഴില്‍ ഒത്തിരി വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisement