അമൽ നീരദ് – മമ്മൂട്ടി കൂട്ട്‌ക്കെട്ടിൽ ഇറങ്ങിയ ഭീഷ്മപർവം എന്ന സിനിമ മികച്ച അഭിപ്രായങ്ങൾ നേടി മുന്നോട്ട് കുതിയ്ക്കകയാണ്. സൂപ്പർഹിറ്റ് സിനിമയിൽ ആരാധകർ തിരഞ്ഞ ഒരു മുഖമായിരുന്നു ചിത്രത്തിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അനഘയുടേത്. തമിഴിലും തെലുങ്കിലും സജീവമായ താരം മലയാളത്തിൽ പറവയിലും രക്ഷാധികാരി ബൈജുവിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകർക്കിടയിൽ അനഘ സുപരിചിതയാകുന്നത് ഭീഷ്മപർവത്തോടെയാണെന്ന് പറയാം.
മലയാളത്തിൽ പല സിനിമകളിലും തനിക്ക് ഓഫർ വന്നിരുന്നെന്നും എന്നാൽ ചില കാരണങ്ങൾ കൊണ്ട് അവയൊക്കെ വേണ്ടെന്ന് വെക്കുകയായിരുന്നെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താൻ വേണ്ടെന്ന് വെച്ച സിനിമകളെ കുറിച്ച് താരം മനസുതുറന്നത്.
ALSO READ
മലയാളത്തിൽ നിന്ന് മുൻപും ചില ഓഫറുകൾ വന്നിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് അവ വേണ്ടെന്ന് വെച്ചു. മലയാളത്തിൽ വേണ്ടെന്ന് വെച്ച സിനിമകളൊന്നും ചെയ്യാമായിരുന്നെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടില്ലെന്നും അനഘ പറയുന്നുണ്ട്.
മലയാളികൾ എന്നെ തിരിച്ചറിഞ്ഞത് ഒരുപക്ഷേ ഇപ്പോഴായിരിക്കും. മറ്റു ഭാഷകളിൽ അഭിനയിക്കുന്നത് പോലെയല്ല. മലയാളത്തിൽ അഭിനയിക്കാൻ കുറച്ചുകൂടി പേടിയാണ്. കാരണം ഇവിടെ നമ്മളെ അറിയുന്ന കുറേ ആളുകളുണ്ട്. അഭിനയം ശരിയായില്ലെങ്കിൽ ക്രിട്ടിസൈസ് ചെയ്യാൻ കുറേ ആളുകളുണ്ട്. എങ്കിലും മലയാളത്തിൽ അഭിനയിക്കാൻ ഇഷ്ടമാണ്.
പറവയിൽ അഭിനയിച്ച ശേഷം ഞാൻ വിചാരിച്ചത്ര ഓഫറുകൾ മലയാളത്തിൽ നിന്ന വന്നിരുന്നില്ല. അതേസമയം തമിഴിൽ അവസരം ലഭിച്ചു. അതിന് ശേഷമാണ് ചെന്നെയിൽ സെറ്റിലായത്.
സിനിമയോട് പണ്ടുമുതലേ ഒരു ഇഷ്ടമുണ്ടായിരുന്നു. എപ്പോഴെങ്കിലും സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കൊച്ചിയിൽ എത്തിയപ്പോഴാണ് ഓഡീഷൻ കോളുകൾ അറിഞ്ഞതും അതിന് വേണ്ടി ശ്രമിച്ചുതുടങ്ങിയതും. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നുണ്ടായിരുന്നു. അങ്ങനെ ഓഡീഷനിൽ ആദ്യമായി പങ്കെടുത്തത് പറവയിലാണ്. പറവയിൽ സെലക്ടായ ശേഷമാണ് രക്ഷാധികാരി ബൈജുവിൽ അഭിനയിച്ചത്. പക്ഷേ ആദ്യം റിലീസായത് രക്ഷാധികാരി ബൈജുവായിരുന്നു എന്നും താരം പറഞ്ഞു.
ALSO READ
എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ട്, വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ
കുറേ കാര്യങ്ങൾ ഒന്നിച്ച് വരുമ്പോഴാണ് നമ്മൾ ഒരു സിനിമയിൽ എത്തുകയെന്നും നല്ല സിനിമകളുടെ ഭാഗമാകണമെന്ന് തന്നെയാണ് ആഗ്രഹമെന്നും താരം അഭിമുഖത്തിൽ പറഞ്ഞു. എന്നെ സംബന്ധിച്ച് സ്വപ്നങ്ങൾ ഇങ്ങനെ മാറിക്കൊണ്ടിരിക്കും. നല്ല കുറച്ച് സിനിമകൾ ചെയ്യണമെന്നാണ് എന്റെ ഇപ്പോഴത്തെ സ്വപ്നം. നല്ല ക്യാരക്ടറുകളൊക്കെ ചെയ്ത് ആളുകളൊക്കെ നമ്മളെ ഓർക്കണമെന്ന് ഒരു ആഗ്രഹമുണ്ട്. എല്ലാത്തിലുമുപരി നല്ല ഒരു ആർടിസ്റ്റ് ആയിരിക്കണം എന്നാണ് അനഘയുടെ വാക്കുകൾ.
ഇപ്പോഴും ഭീഷ്മപർവത്തിൽ അഭിനയിച്ചുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വലിയൊരു ഭാഗ്യമായിട്ടാണ് ഈ അവസരത്തെ കാണുന്നതെന്നും അനഘ പറഞ്ഞു. അമൽ നീരദിനെപ്പോലുള്ള സംവിധായകനൊപ്പം വർക്ക് ചെയ്യാൻ സാധിക്കുന്നത് തന്നെ വലിയ കാര്യമാണ്. അദ്ദേഹം വലിയൊരു പ്രൊഫഷണലാണ്. വളരെ കൂളായ, എല്ലാവരേയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ഒരു ആളാണ്. പ്രൊഫഷണലായും അല്ലാതെയുമൊക്കെ അദ്ദേഹത്തിൽ നിന്ന് കുറേയേറെ കാര്യങ്ങൾ പഠിക്കാനുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.