ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അനു ജോസഫ് ; തങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുന്ന നല്ല ഗുണങ്ങളുള്ള മകളാണ് എന്നാൽ കല്യാണത്തെകുറിച്ച് പറയുമ്പോൾ മാത്രം.. വൈകാരികമായി അനുവിന്റെ അമ്മ

230

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് അനു ജോസഫ്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയത്തിലെത്തിയ നടി സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുകയായിരുന്നു. മലയാളത്തിലെ വിവിധ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട അനു ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്നത് കൈരളി ടിവി സംപ്രേക്ഷണം ചെയ്ത ‘കാര്യം നിസ്സാരം’ എന്ന പരമ്പരയിലൂടെയാണ്. ഇതിലെ ‘സത്യഭാമ’ എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആരാധകരുമായി വലിയ ആത്മബന്ധമാണ് അനുവിനുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ നടി തന്റെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ച് കൊണ്ട് രംഗത്ത് എത്താറുണ്ട്. അനു ജോസഫിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. ഇതിലൂടെയാണ് തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നത്. അനു പങ്കുവെയ്ക്കുന്ന വീഡിയോകളെല്ലാം സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

Advertisements

ALSO READ

വിവാഹ ശേഷം രണ്ട് തവണ ഗർഭിണിയായെങ്കിലും അബോർഷനായി ; പന്ത്രണ്ട് വർഷത്തിന് ശേഷം വീണ്ടും ഗർഭിണിയായി ; ഒരു ഘട്ടത്തിൽ കുഞ്ഞിനെ കിട്ടില്ലെന്ന് കരുതിയതാണ്, ബ്ലീഡിങ് കൂടി ആറാം മാസത്തിൽ പ്രസവം : മകൾ മാതംഗിയുടെ ജനനത്തെക്കുറിച്ച് മനസ്സ് തുറന്ന് ലക്ഷ്മി പ്രിയ

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അനു ജോസഫിന്റെ ഒരു പുതിയ വീഡിയോയാണ്. അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താരം ഇക്കുറി എത്തിയിരിക്കുന്ന്. ആരാധകരുടെ ചില സംശയങ്ങൾക്കാണ് കുടുംബസമേതമെത്തി മറുപടി നൽകുന്നത്. വീട്ടുകാരെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങൾക്ക് താരം ഉത്തരം നൽകുന്നുണ്ട്. അധികം പേർക്കും അറിയേണ്ടത് വിവാഹത്തെ കുറിച്ചായിരുന്നു. വിവാഹമാകുമ്പോൾ എല്ലാവരേയും അറിയിക്കാമെന്നായിരുന്നു നടിയുടെ മറുപടി. ഭാവി വരനെ കുറിച്ചുള്ള സങ്കൽപ്പത്തെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. നല്ലൊരു മനുഷ്യനായിരിക്കണമെന്നാണ് അനു പറയുന്നത്.

നടിയുടെ വിവാഹത്തെ കുറിച്ചുള്ള ആഗ്രഹങ്ങൾ അമ്മയും അച്ഛനും പങ്കുവെയ്ക്കുന്നുണ്ട്. തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് മകളുടെ വിവാഹമെന്നാണ് അനുവിന്റെ അമ്മ പറയുന്നത്. തങ്ങളുടെ കാലശേഷം മകൾ തനിച്ചായി പോകുമെന്നുള്ള ആവലാതിയായിരുന്നു അമ്മയ്ക്ക്. തങ്ങളുടെ കാര്യങ്ങളൊക്കെ നോക്കുന്ന നല്ല ഗുണങ്ങളുള്ള മകളാണ് എന്നാൽ കല്യാണത്തെകുറിച്ച് പറയുമ്പോൾ മാത്രമാണ് ഇങ്ങനെ പറയുന്നതെന്നും അമ്മ പറഞ്ഞു. വൈകാരികമായി സംസാരിച്ച അമ്മയെ താരം സമാധാനപ്പെടുത്തുന്നുമുണ്ട്.

മകളിൽ ഏറെ അഭിമാന തോന്നിയ നിമിഷത്തെ കുറിച്ചും അനു ജോസഫിന്റെ മാതാപിതാക്കൾ പങ്കുവെയ്ക്കുന്നുണ്ട്. മകൾക്ക് കലാതിലകം കിട്ടിയപ്പോഴാണ് ഏറ്റവും കൂടുതൽ സന്തോഷവും അഭിമാനം തോന്നിത്. ആദ്യമായി ജില്ലാ കലാതിലകം കിട്ടിയപ്പോൾ തുറന്ന ജീപ്പിലൂടെയൊക്കെ പോയിരുന്നുവെന്ന് അനു ജോസഫും പറഞ്ഞു.

വിഷമിപ്പിച്ച അനുഭവങ്ങളും വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. വിഷമിപ്പിച്ച അനുഭവങ്ങൾ ഏറെയുണ്ടെന്നും എന്നാൽ അത്ര സഹിക്കാൻ വയ്യാത്ത വിഷമങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അനു പറഞ്ഞു. പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് താൻ. എന്നാൽ ആരോടും ചൂടാവാറില്ല. അധികം രൂക്ഷമാക്കുന്നതിന് മുൻപ് തന്നെ ഞാനായിട്ട് അതിന് ഫുൾ സ്റ്റോപ്പിടുമെന്നും നടി വ്യക്തമാക്കി.

ALSO READ

സിനിമയിൽ കത്തി നിൽക്കുമ്പോൾ അജയ് ദേവ്ഗണുമായി പ്രണയം, നാളുകൾക്ക് ശേഷം അഭിഷേക് ബച്ചനുമായി വിവാഹനിശ്ചയം ; 2003 ൽ വ്യവസായി സഞ്ജയ് കപൂറുമായി വിവാഹം, 2016 വരെ വിവാഹമോചനം : ബോളിവുഡിൽ ചർച്ചയായി കരീഷ്മയുടെ രണ്ടാം വിവാഹം

യൂട്യൂബ് ചാനലിന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും പറഞ്ഞു. ലോക്ക് ഡൗൺ സമയത്താണ് അനു ജോസഫ് ചാനൽ തുടങ്ങുന്നത്. ലഭിക്കുന്ന വരുമാനമൊക്കെ വീഡിയോ ആശ്രയിച്ചിരിക്കുമെന്നാണ് നടി പറയുന്നത്. യൂട്യൂബ് ചാനലിൽ നിന്ന് ലഭിക്കുന്ന വരുമാനത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നു.

നേരത്തെ ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത ഒരു കോടിയിൽ എത്തിയപ്പോൾ സംഭവിച്ച കാർ അപകടത്തെ കുറിച്ച് അനു ജോസഫ് പറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം വാഹനത്തിൽ സഞ്ചരിച്ചപ്പോഴാണ് അപകടം സംഭവിക്കുന്നത്. കസിന്റെ വിവാഹത്തിനായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്നു. പിതാവിനെ ചെങ്കാണ്ണായിരുന്നത് കൊണ്ട് അനുവായിരുന്നു കാർ ഓടിച്ചത്. അമ്മയുടെ നിലവിളി ശബ്ദം കേട്ടാണ് ഉണർന്നതെന്നാണ് നടി അന്ന് നടന്ന അപകടത്തെ കുറിച്ച് പറഞ്ഞത്. അപകടത്തെ തുടർന്ന് അമ്മയ്ക്കൊരു സർജറി വേണ്ടിവന്നുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

Advertisement