നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; അതൊക്കെ നായികമാർ തന്നെ തുടങ്ങി വെച്ചൊരു ഏർപ്പാടായിട്ടെ എനിക്ക് തോന്നിയിട്ടുള്ളു; ഭാവനക്ക് പറയാനുള്ളത് ഇങ്ങനെ

287

നമ്മൾ എന്ന സിനിമയിലെ പരിമളത്തെ നമ്മളാരും മറക്കാനായി വഴിയില്ല. അന്ന് മുതൽ മലയാളിയുടെ മനസ്സിൽ കയറി കൂടിയ താരമാണ് ഭാവന. സഹനടിയിൽ നിന്നും പിന്നീട് താരം നടിയായി ഉയർന്നു. തെന്നിന്ത്യയിലെ ഏറ്റവും വിലപ്പിടിപ്പുള്ള താരമായി മാറുകയും ചെയ്തു. ഇപ്പോഴിതാ അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ് ഭാവന. അതിനിടിയിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് നടി ഏഷ്യാനെറ്റിന് നല്കിയ അഭിമുഖമാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വിവാഹശേഷം സിനിമയിൽ നിന്ന് മാറി നില്ക്കുക എന്നുള്ളത് നടിമാർ തന്നെ എടുത്ത തീരുമാനമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന് നമ്മൾ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ അറിവിൽ തന്നെ ഒരുപാട് പേര് അങ്ങനെ ചെയ്തിട്ടുണ്ട്. അതൊക്കെ അവരുടെ ഇഷ്്ടമാണ്. എനിക്ക തോന്നിയത് പിന്നീട് അത് ഒരാചാരമായി മാറി എന്നാണ്.

Advertisements

Also Read
നാല് വർഷത്തോളം അവർ ഒരുമിച്ചാണ് ജീവിച്ചത്; പക്ഷെ പ്രഭു ഖുശ്ബുവിനെ ഉപേക്ഷിച്ചത് അച്ഛന് വേണ്ടി; സോഷ്യൽ മീഡിയയിൽ തരംഗമായി ഖുശ്ബു-പ്രഭു പ്രണയകഥ

വിവാഹശേഷവും അഭിനയിക്കാൻ താത്പര്യമുള്ളവർ ഇപ്പോഴും അഭിനയിക്കുന്നുണ്ട്. പക്ഷെ അതിൽ എത്ര പേരെ നല്ല രീതിയിൽ ഇൻഡസ്ട്രിയിൽ സ്വീകരിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. എല്ലാവരെയും നല്ല രീതിയിൽ സ്വീകരിക്കുമെന്നും ഞാൻ പറയില്ല. പക്ഷെ പലതിലും മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഹിന്ദിയിൽ ഈ രീതി തീരെ ഇല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അവർ വിവാഹശേഷവും അഭിനയിക്കും.

വിവാഹശേഷം ഞാൻ അഭിനയിച്ചത് ഒരു കന്നഡ സിനിമയിലാണ്. കല്യാണം കഴിഞ്ഞ് അന്ന് 20 ദിവസം മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. സിനിമയിൽ നിന്ന് തന്നെ എനിക്ക് വിവാഹം വേണം എന്നായിരുന്നു ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട ആളാകുമ്പോൾ എല്ലാം മനസ്സിലാക്കാൻ സാധിക്കുമല്ലോ. പുറത്ത് നിന്ന് വരുന്ന ഒരാൾ എങ്ങനെ സിനിമയെ നോക്കി കാണുന്നു എന്നത് എനിക്ക് അറിയാവുന്ന കാര്യമാണ്.

Also Read
അമ്മയുടെ ഭംഗി എന്തുക്കൊണ്ട് എനിക്ക് കിട്ടിയില്ല എന്ന് താരതമ്യം ചെയ്യുന്നവരുണ്ട്; നിങ്ങളുടെ കാമുകന് നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ പരിചയപ്പെടുത്തി കൊടുക്കരുത്; തുറന്ന് പറഞ്ഞ് ഐശ്വര്യ

എന്റെ ജീവിതത്തിൽ നവീൻ വളരെ സപ്പോർട്ടാണ് നല്കി കൊണ്ടിരിക്കുന്നത്. എിക്ക് നല്ല പ്രോജക്ട് ആണെന്ന് തോന്നിയാൽ ചെയ്യാൻ ഉള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട്. അത് മലയാളത്തിലായും കന്നഡയിലായും, തമിഴിലായാലും. മലയാളത്തിൽ 17 നാണ് ഞാൻ അഭിനയിച്ച സിനിമ റിലീസ് ആകുന്നതെന്നും ഭാവന കൂട്ടിച്ചേർത്തു.

Advertisement