സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന താരങ്ങളില്‍ ഒരാളാണ് ഭാവന. തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഭാവന എത്താറുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ ഇടയ്ക്കിടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചും നടി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്താറുണ്ട്. ഏറ്റവും ഒടുവിലായി താരം പങ്കിട്ട ഫോട്ടോയാണ് വൈറല്‍ ആകുന്നത്.
മോഡേണ്‍ സ്കേര്‍ട്ടും ടോപ്പും ധരിച്ചാണ് പുതിയ ചിത്രത്തില്‍ ഭാവന എത്തിയത്. ഡ്രസ്സിന് മാച്ച് ആവുന്ന ഒരു ചോക്കര്‍ മാലയും ഭാവന അണിഞ്ഞിട്ടുണ്ട്. ഇത്തവണ ഭാവനയുടെ ഹെയര്‍ സ്റ്റൈല്‍ ആണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഇതുവരെ പരീക്ഷിക്കാത്ത ഒരുതരം ഹെയര്‍ സ്റ്റൈല്‍ ആണ് പുതിയ ഫോട്ടോയില്‍ താരം പരീക്ഷിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിര്‍മ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും.