നീലക്കിളി; തന്റെ കിടിലന്‍ ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം

40

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരങ്ങളിൽ ഒരാളാണ് ഭാവന. തൻറെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് ഭാവന എത്താറുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചും നടി പ്രേക്ഷകർക്കിടയിലേക്ക് എത്താറുണ്ട്. ഏറ്റവും ഒടുവിലായി ബ്ലൂ നിറത്തിലെ ഫ്‌ലയർ ധരിച്ചുകൊണ്ടുള്ള ചില ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഇത് പ്രേക്ഷകർ ഏറ്റെടുത്തത്.

Advertisements

താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. ഭാവനയ്ക്ക് ഒരു മാറ്റവും ഇല്ല എന്നാണ് ചിത്രത്തിന് താഴെ വരുന്ന കമന്റ്. ഓരോ ദിവസം കഴിയുന്തോറും ഭംഗി കൂടിവരികയാണെന്നും കമന്റുകൾ വരുന്നുണ്ട്.

അതേസമയം ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധികളെ നേരിട്ട നടിയാണ് ഭാവന. ഏറ്റവും ഒടുവിലായി താരം ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയപ്പോഴത്തെ വസ്ത്രധാരണത്തിന്റെ പേരിലും നിരവധി പഴി കേട്ടു. സഹികെട്ട് ഇതിന് എതിരേ പ്രതികരിച്ചിരുന്നു താരം.

മലയാള സിനിമയിൽ തിളങ്ങിയ താരം കന്നഡ, തമിഴ് സിനിമാ ലോകത്തും ഏറെ പേരെടുത്ത നടിയാണ്. ഹിറ്റ് സിനിമകളുടെ ഭാഗമാകാനുള്ള ഭാഗ്യം താരത്തെ നിരവധി തവണയാണ് തേടിയെത്തിയത്. കന്നഡ ചലച്ചിത്ര നിർമ്മാതാവയ നവീനെയാണ് താരം ജീവിത പങ്കാളിയാക്കിയിരിക്കുന്നതും.

 

 

Advertisement