മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു.
എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തി. ന്റിക്കാക്കാക്കൊരാനേണ്ടാര്‍ന്നു എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന തിരിച്ചെത്തിയത്. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്.
നടികര്‍ ആണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. നടന്‍ ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകന്‍. ജീന്‍ പോള്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി ബീ 2 ന് ശേഷം ഭാവനയും ജീന്‍ പോളും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നടികര്‍.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ഭാവന പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൗബിന്‍ ഷാഹിറും ഷൈന്‍ ടോം ചാക്കോയും തന്റെ ആദ്യത്തെ സിനിമകളിലെ അസിസ്റ്റന്റ് ഡയറക്ടര്‍മാരായിരുന്നുവെന്നും ഇവര്‍ രണ്ടുപേരുമായി തനിക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ടെന്നും ഭാവന പറയുന്നു.
നമ്മളിന്റെ സെറ്റില്‍ വെച്ചാണ് ഷൈന്‍ ചേട്ടനെ പരിചയപ്പെടുന്നത്. അവിടെ എല്ലാവരും കളിയും ചിരിയുമായിരുന്നുവെന്നും ക്രോണിക് ബാച്ചിലര്‍ സെറ്റില്‍ വെച്ചാണ് സൗബിന്‍ ചേട്ടനെ പരിചയപ്പെടുന്നതെന്നും അവിടെ താന്‍ പുതിയ ആളായിരുന്നുവെന്നംു ബാക്കിയെല്ലാവരും സീനിയേഴ്‌സായിരുന്നുവെന്നും ഭാവന പറയുന്നു.
അവരെല്ലാം ഭയങ്കര ഗൗരവത്തിലായിരുന്നു. താനും മറ്റുള്ളവരും ഒരു സ്ഥലത്ത് മാറിയിരുന്ന് ഡംഷെറാഡ്്‌സ് കളിക്കുമെന്നും എന്നാല്‍ ഒരു ഷോട്ട് കഴിഞ്ഞ് കുറച്ച് റിലാക്‌സ് ചെയ്യുമ്പോഴേക്കും സൗബിന്‍ ചേട്ടന്‍ വന്ന് അടുത്ത ഷോട്ട് വിളിക്കുമെന്നും ഇത് റിപ്പീറ്റ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ താന്‍ പുള്ളിയോട് ദേഷ്യപ്പെട്ടിരുന്നുവെന്നും ഭാവന പറയുന്നു.