താൻ കോർപറേഷനിൽ ജോലി ചെയ്യുമ്പോൾ അവരുടെ ഭർത്താവിന്റെ ഡെത്ത് സർട്ടിഫിക്കറ്റ് മേടിക്കാൻ വന്നപ്പോഴായിരുന്നു പരിചയപ്പെട്ട് വിവാഹം കഴിച്ചത്, അതൊരു പിഴവായിരുന്നു ; ക്യാൻസർ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല :ഭാര്യയുമായി പിരിഞ്ഞതിനെ കുറിച്ചും കുടുംബത്തെ കുറിച്ചും കൊല്ലം തുളസി

2174

മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. കിടിലൻ വില്ലൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തിളങ്ങിയ നടനാണ് അദ്ദേഹം. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടൻ തന്റെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിച്ച് എത്തിയിരിക്കുകയാണ്.

ശ്രീകണ്ഠൻ നായർ അവതാരകനായിട്ടെത്തുന്ന ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ കൊല്ലം തുളസി. ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചുമുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് നടൻ മനസ് തുറന്നത്.

Advertisements

ALSO READ

എല്ലാം ഒപ്പിച്ചുവെച്ചിട്ട് ഇപ്പോൾ കിടന്നു ചിരിക്കുന്നതു കണ്ടില്ലേ എന്നു പറഞ്ഞ് ശിവന്റെ മൂക്കിൽ പിടിച്ച് അഞ്ജലി: ശിവാഞ്ജലി റൊമാൻസ് കണ്ട് കിളി പോയി ആരാധകർ

ഭാര്യയുമായി പിരിയാനുണ്ടായ കാരണത്തെ കുറിച്ച് കൊല്ലം തുളസി പറഞ്ഞതിങ്ങനെ,

‘തുടക്കം മുതലേ വിവാഹ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഞാൻ അഭിനയിക്കുന്നത് ഇഷ്ടമായിരുന്നില്ല. നടിമാരുടെ കൂടെ അഭിനയിച്ചാൽ അവരെല്ലാം എന്റെ കാമുകിമാർ ആണെന്നൊക്കെയുള്ള ധാരണയായിരുന്നു. അങ്ങനെയൊരു മാനസികാവസ്ഥ അവർക്ക് ഉണ്ടായിരുന്നു. അമ്മയും മോനുമൊക്കെയായി അഭിനയിച്ചാലും ഭാര്യയായി അടുത്ത് നിന്ന് അഭിനയിക്കുന്നതൊന്നും ഇഷ്ടമല്ലായിരുന്നു. നാടകത്തിലും അങ്ങനെയൊക്കെ ആയിരുന്നു’.

ആ ബന്ധത്തിൽ ഒരു മകളുണ്ട്. അവളിപ്പോൾ ഓസ്‌ട്രേലിയയിലാണ്. എഞ്ചീനിയറാണ്. മരുമകൻ ഡോക്ടറാണ്. അവർ അവിടെ സെറ്റിലാണ്. മകളുമായി ഒരു ബന്ധങ്ങളൊന്നുമില്ല. അച്ഛനെന്ന നിലയിൽ അവൾ എവിടെയാണെന്ന് അറിയുന്നുണ്ട്. അങ്ങനെയാണ് അവൾ വിദേശത്താണെന്ന് അറിഞ്ഞത്. മകളെ കാണണമെന്ന് തോന്നിയ അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ ഞാൻ ആ പേജ് കീറിവലിച്ചു കളഞ്ഞെന്നും നടൻ പറയുന്നുണ്ട്.

ALSO READ

പണ്ട് പരിപാടി കഴിഞ്ഞ് വെളുപ്പിനൊക്കെ വരുമ്പോൾ കാവ്യ മാധവനെ കണ്ട് കുശലം ചോദിച്ചാണ് വീട്ടിലേയ്ക്ക് പോകുന്നത് :രമേഷ് പിഷാരടി

ദാമ്പത്യം ഇപ്പോഴും ഉണ്ട്. നിയമപരമായി ഞങ്ങൾ വേർപിരിഞ്ഞിട്ടില്ല. ഇനി ഞങ്ങളൊന്നിക്കാൻ സാധ്യതയില്ല. എന്നെ വിവാഹം ചെയ്യും മുൻപ് അവർക്ക് 2 കുട്ടികളുണ്ടായിരുന്നു. അവരുടെ ഭർത്താവ് മരിച്ച് പോയി. താൻ കോർപറേഷനിൽ ജോലി ചെയ്യുമ്പോൾ ഡെത്ത് സർട്ടിഫിക്കറ്റ് മേടിക്കാൻ വന്നപ്പോഴായിരുന്നു അവരെ പരിചയപ്പെട്ടത്. അതൊരു പിഴവായിരുന്നു. ക്യാൻസർ വന്നിട്ടു പോലും എന്നെ തിരിഞ്ഞുനോക്കിയിട്ടില്ല അവർ. അന്നെടുത്ത തീരുമാനം തെറ്റിപ്പോയെന്ന് മനസിലാക്കാൻ ഇതിൽ കൂടുതൽ വലിയ അനുഭവം വേണ്ടല്ലോയെന്നും കൊല്ലം തുളസി ചോദിക്കുന്നു.

ഭാര്യയുടെ രണ്ടാം വിവാഹവും എന്റെ ആദ്യ വിവാഹമായിരുന്നു അത്. അച്ഛൻ അധ്യാപകനായിരുന്നു, അച്ഛന് നല്ലൊരു സ്ഥാനമുണ്ടായിരുന്നു സമൂഹത്തിൽ. അതുകൊണ്ട് പ്രണയമൊന്നും ഉണ്ടായിട്ടില്ല. ഞാൻ കീമോ എടുത്ത് കിടക്കുന്ന സമയത്താണ് അവർ വീട്ടിൽ നിന്നും ഇറങ്ങി പോവുന്നത്. ഒരിക്കൽ തിരിച്ച് വന്നപ്പോൾ വരേണ്ടെന്ന് ഞാൻ പറഞ്ഞു. ഇടയ്ക്കിടെ വന്ന് സാരിയും മറ്റുമൊക്കെ എടുത്ത് പോവുമായിരുന്നു. പിന്നെ വരാതായി. ഇനി വരണ്ടെന്ന് ഞാൻ പറഞ്ഞു. അങ്ങനെ പശ്ചാത്താപ ചിന്തയൊന്നും ഉള്ള ആളല്ല അത്. മോളോടും എന്തൊക്കെയോ പറഞ്ഞു കൊടുത്തിട്ടുണ്ട്. അതാണ് അവളും എന്നിൽ നിന്നും അകന്ന് നിൽക്കുന്നതെന്നും കൊല്ലം തുളസി പറയുന്നു.

വില്ലൻ വേഷത്തിലാണ് കൂടുതലായും അഭിനയിച്ചത്. വില്ലന്മാർക്ക് കൂടുതൽ പൈസയൊന്നുമില്ല. അങ്ങനെ കൂടുതൽ ചോദിച്ചാൽ പണി കിട്ടും. അങ്ങനെ കിട്ടിയിട്ടുണ്ടെന്നും കൊല്ലം തുളസി പറയുന്നു. ലേലം സിനിമയിൽ കിടിലൻ വില്ലൻ വേഷമാണ് ചെയ്തത്. അതിലൂടെ ക്രിട്ടിക്സ് അവാർഡ് ഒക്കെ ലഭിച്ചിരുന്നു. ആ സിനിമയിൽ ഞാൻ കുറച്ച് കൂടുതൽ കാശ് ചോദിച്ചത് കൊണ്ട് ആ ടീം പിന്നീട് എന്നെ വിളിച്ചിട്ടില്ല. സീരിയലിൽ അഭിനയിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളും താരം പറഞ്ഞിരുന്നു.

Advertisement