നിരഞ്ജനും ഭാര്യ ഗോപികയ്ക്കും ഈ വർഷത്തെ വിവാഹ വാർഷികം കൂടുതൽ മധുരമേറിയതാണ്. കാരണം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേയ്ക്ക് കുഞ്ഞു കണ്മണിയെത്തുകയാണ്. മൂന്നു വർഷങ്ങൾക്ക് മുൻപേ ഒരു ഓണകാലത്താണ് തൃശൂരുകാരി ഗോപികയുടെ കൈ പിടിച്ചുകൊണ്ട് താൻ കോട്ടയത്തേക്ക് കൊണ്ട് വന്നതെന്നാണ് നിരഞ്ജൻ പറയുന്നത്. തന്റെ വിവാഹ വാർഷികത്തിൽ ഫോട്ടോയ്‌ക്കൊപ്പം നീണ്ട ഒരു കുറിപ്പാണ് നിരഞ്ജൻ പങ്കു വച്ചിരിയ്ക്കുന്നത്.
ALSO READ
ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിക്കുന്നു; ഭാര്യയ്‌ക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചു നിവിൻ പോളി
വർഷങ്ങളായി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം റൊമാന്റിക് ഹീറോയാണ് നിരഞ്ജൻ നായർ. മൂന്നുമണി പരമ്പരയിലൂടെ മിനി സ്‌ക്രീനിൽ തുടക്കം കുറിച്ച നിരഞ്ജൻ ഇന്ന് മുൻ നിര നായകന്മാർക്കൊപ്പം വളർന്നു കഴിഞ്ഞു.
മൂന്നുമണിക്ക് ശേഷം രാത്രിമഴ, ‘ചെമ്പട്ട്’, ‘കാണാക്കുയിൽ’, ‘സ്ത്രീപഥം’, ‘പൂക്കാലം വരവായി’ തുടങ്ങിയ മെഗാസീരിയലുകൾക്ക് പുറമെ തേൻവരിക്ക’ എന്ന വെബ് സീരിയലിലും അഭിനയിച്ച നിരഞ്ജൻ രാക്കുയിൽ പരമ്പരയിലും സീ കേരളത്തിലെ പൂക്കാലം വരവായി പരമ്പരയിലെ ഹർഷനായും സ്‌ക്രീനിൽ വേറിട്ട അഭിനയം ആണ് കാഴ്ച വച്ചത്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടന്റെ ഏറ്റവും പുതിയ സന്തോഷമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം ഇരുവരും പങ്കുവച്ച മറ്റേർണിറ്റി ഫോട്ടോഷൂട്ടും ഏറെ വൈറലായിരുന്നു.
എത്ര പെട്ടന്നാണ് വർഷങ്ങൾ മുന്നോട്ട് കുതിക്കുന്നത്…3 വർഷങ്ങൾ..എത്ര ഋതു ഭേദങ്ങൾ ഇതിനിടയിൽ മാറി മാറി വന്നു..ഓർമ്മകൾ ചിറകു മുളച്ചൊരു കുഞ്ഞു ചിത്രശലഭമായി പറന്നിറങ്ങുന്നതൊരു 2017 ലെ ഡിസംബർ 10 ലേക്കാണ്.
ALSO READ
ആദ്യമായി നിന്നെ കണ്ട ദിവസം..പക്കാ നാടൻ പെണ്ണുകാണൽ ചടങ്ങു.. അന്ന് അവിടെ നിന്നു ഇറങ്ങിയപ്പോളെ ഞാൻ ഉറപ്പിച്ചു ഇവളെ വിടില്ലന്ന്..പിന്നെ 2018 മാർച്ച് 18 ന് നിശ്ചയമായി..ഇതുപോലൊരു ഓണക്കാലത്തു ഓഗസ്റ്റ് 27 (അന്ന് 4ആം ഓണം ആയിരുന്നുട്ടോ. അങ്ങ് കോട്ടയത്തിനു കെട്ടികൊണ്ടുപോയി..അന്ന് തൊട്ടിന്നോളം എല്ലാത്തിനും കൂടെ നിന്നു എന്നെ സപ്പോർട്ട് ചെയ്ത്, എന്നെ സഹിച്ചു.
അല്ലറ ചില്ലറ സൗന്ദര്യ പിണക്കങ്ങളും ഇണക്കങ്ങളുമായി ദൈവാനുഗ്രഹത്താൽ മുന്നോട്ട് പോയ്‌കൊണ്ടിരിക്കുന്നു……ഇനിയും ഒരുപാടു വർഷം കൂടെ ഉണ്ടാവണമെന്നുള്ള പ്രാർഥനയോടെ. പ്രിയപ്പെട്ട കെട്ടിയോളെ..ഹൃദയം നിറഞ്ഞ മൂന്നാം വിവാഹ വാർഷിക ആശംസകൾ.
View this post on Instagram
മിനിസ്‌ക്രീനിനു പുറമെ ബിഗ് സ്‌ക്രീനിലും മുഖം കാണിച്ച നിരഞ്ജൻ ഗോസ്റ്റ് ഇൻ ബത്‌ലഹേം’ എന്നൊരു സിനിമയിൽ നായകനായും അഭിനയിച്ചിട്ടുണ്ട്. ബികോം ബിരുദധാരിയായ നിരഞ്ജൻ കിട്ടിയ ജോലിയെല്ലാം ഉപേക്ഷിച്ചിട്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. കോട്ടയം കുടമാളൂർ സ്വദേശിയായ നിരഞ്ജൻ കോളേജിൽ എത്തിയതോടെയാണ് അഭിനയമോഹവുമായി ഇറങ്ങിതിരിച്ചത്.