ഭാര്യക്ക് പ്രസവവേദന ഭർത്താവിന് വയറുവേദന : ആശുപത്രിയിൽ നിന്നുള്ള രസകരമായ വീഡിയോയുമായി മൃദുല വിജയ്

122

കുടുംബവിളക്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി പാർവതി വിജയ്. താരം അമ്മയായി എന്ന സന്തോഷ വിവരം പുറത്തു വന്നിരിക്കുകയാണ്. കുഞ്ഞതിഥി വന്നു എന്നത് നടിയുടെ സോഷ്യൽ മീഡിയ പേജിലൂടെ ഭർത്താവ് തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ തന്റെ വിശേഷങ്ങൾ പാർവതി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു.

ഫെബ്രുവരി ആദ്യ ആഴ്ചയിൽ തന്നെ കുഞ്ഞു ജനിച്ചേക്കുമെന്നും നടി വ്യക്തമാക്കി. കാത്തിരുന്നതുപോലെ ഫെബ്രുവരി നാലിന് നടി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. കുഞ്ഞിന്റെ കാലു മാത്രം കാണിച്ചുകൊണ്ടുള്ള ഫോട്ടോ ആയിരുന്നു താരങ്ങൾ പങ്കുവെച്ചത്. അതേസമയം പാർവ്വതിയുടെ സഹോദരിയും സീരിയൽ നടിയുമായ മൃദുല വിജയ് ആശുപത്രിയിൽ നിന്നുള്ള രസകരമായ ചില വിവരങ്ങൾ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.

Advertisements

ALSO READ

ആകെ ഒരു സീരിയലാണ് ഒന്നിച്ച് ചെയ്തത്, പ്രണയിക്കാനുള്ള സമയമുണ്ടായിരുന്നില്ലെങ്കിലും അങ്ങനെയൊരു അന്തരീക്ഷമുണ്ടായിരുന്നു : പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാഹുൽ മോഹനും കീർത്തി ഗോപിനാഥും

പ്രസവത്തിന് വേണ്ടി പാർവ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അവിടെ നിന്നുള്ള വീഡിയോസ് മൃദുല പങ്കുവെക്കാറുണ്ടായിരുന്നു. ആദ്യം ഹോസ്പിറ്റൽ റൂമിനുള്ളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു നീങ്ങുന്ന സഹോദരിയുടെയും സഹോദരി ഭർത്താവിനെ വീഡിയോയുമാണ് മൃദുല പങ്കുവച്ചത്. പിന്നാലെ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നടിയിപ്പോൾ.

ആശുപത്രി ബെഡ്ഡിൽ കിടക്കുന്ന സഹോദരിയെ ആണ് ആദ്യം മൃദുല കാണിക്കുന്നത്. അതിനൊപ്പം മറുവശത്ത് ഭക്ഷണം കഴിക്കുന്ന സഹോദരി ഭർത്താവ് അരുണിനെയും കാണിക്കുന്നു. പാർവതിയുടെ ഭർത്താവ് അരുൺ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്താണ് കഴിക്കുന്നതെന്ന ചോദ്യത്തിന് ബിരിയാണി ആണെന്നും അദ്ദേഹം പറയുന്നുണ്ട്. ‘ഭാര്യക്ക് പ്രസവവേദന ഭർത്താവിന് വയറുവേദന’ എന്ന ക്യാപ്ഷനിലാണ് മൃദുല ഈ വീഡിയോ ആണ് പങ്കുവെച്ചത്. എന്നാൽ ഭാര്യ പ്രസവിക്കാൻ നിൽക്കുമ്പോൾ ഭർത്താവ് ഭക്ഷണം കഴിക്കുന്നതിൽ കുഴപ്പമെന്താണെന്ന് ചോദിച്ച് ആരാധകരും എത്തി.

മൃദുലയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഭാര്യ പ്രസവിക്കുന്നു എന്ന് കരുതി പുള്ളിക്കാരന് അദ്ദേഹത്തിന്റെ ആരോഗ്യം നോക്കണ്ടേ. സന്തോഷം വന്നാലും സങ്കടം വന്നാലും ഫുഡ് കഴിക്കണം. അതാണ് ചിലരുടെ പോളിസി. ഭാര്യ പ്രസവിക്കാൻ പോവുകയാണെന്ന് കരുതി ഭർത്താവ് വിശന്നിരിക്കേണ്ട ആവശ്യമൊന്നുമില്ല. നാളെ മൃദുലയും യുവയ്ക്കും ഇതുപോലെ തന്നെയായിരിക്കും എന്ന് തുടങ്ങി നിരവധി കാര്യങ്ങളാണ് ആരാധകർ പറയുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര കുടുംബവിളക്കിൽ അഭിനയിച്ച് തുടങ്ങിയതാടെയാണ് പാർവതി വിജയ് ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിൽ ശീതൾ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ഈ സീരിയൽ ലൊക്കേഷനിൽ നിന്നും ക്യാമറമാൻ അരുണുമായി പാർവതി ഇഷ്ടത്തിലാവുകയായിരുന്നു. പെട്ടെന്ന് തന്നെ രഹസ്യമായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ സീരിയലിൽ നിന്നും പിന്മാറി കുടുംബ ജീവിതത്തിലേക്ക് തിരിയുകയായിരുന്നു പാർവതി. ഇനി അഭിനയ ജീവിതത്തിലേക്ക് ഇല്ല എന്ന തീരുമാനത്തിലാണ് പാർവതി. മുൻപ് പല അഭിമുഖങ്ങിലൂടെയുമായി ഇക്കാര്യം നടി വ്യക്തമാക്കുയും ചെയ്തിരുന്നു. അതേ സമയം സഹോദരിയ്ക്ക് പിന്നാലെ മൃദുലയും വിവാഹിതയാവുകയും ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയും ചെയ്യുകയാണ്.

ALSO READ

കർത്താവേ ഞാൻ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേൽ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ : വൈറലായി നടി അശ്വതിയുടെ പോസ്റ്റ്

കഴിഞ്ഞ മാസമാണ് താനും ഒരു അമ്മയാവാൻ പോവുകയാണെന്ന് മൃദുല ആരാധകരോട് പറഞ്ഞത്. ഗർഭകാലത്തിന്റെ അസ്വസ്ഥകളെല്ലാം നടിയെ അലട്ടുന്നുണ്ടെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് സീരിയൽ താരങ്ങളായ മൃദുല വിജയിയും യുവ കൃഷ്ണയും വിവാഹിതരാവുന്നത്. വിവാഹശേഷമുള്ള വിശേഷങ്ങൾ താരങ്ങൾ തന്നെ ആരാധകരുമായി പങ്കുവെച്ചിരുന്നു. രണ്ടാളും അഭിനയത്തിൽ സജീവമായിരുന്നെങ്കിലും ഗർഭിണിയായതോട് കൂടി മൃദുല തത്കാലത്തേക്ക് ഒരു ഇടവേള എടുത്തിരിക്കുകയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷമേ ഇനി തിരിച്ച് വരികയുള്ളുവെന്നാണ് നടി പറഞ്ഞിരിയ്ക്കുന്നത്.

Advertisement