മലയാളം മിനിസ്‌ക്രീൻ ഇന്റസ്ട്രിയിലെ പുതുമോഡികളാണ് താര ദമ്പതികളായ വിജയ് മാധവും ദേവിക നമ്പ്യാരും. വിവാഹ ശേഷമുള്ള ഇരുവരുടെയും കുടുംബ വിശേഷങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തങ്ങളുടെ വിശേഷങ്ങൾ പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും സജീവമാണ്. ഭാര്യ വീട്ടിൽ എത്തിയപ്പോഴുള്ള അവസ്ഥ കാണിച്ചുകൊണ്ടാണ് വിജയ് മാധവിന്റെ ലേറ്റസ്റ്റ് ഇൻസ്റ്റഗ്രാം വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഭാര്യ വീട്ടിൽ പരമസുഖം എന്ന് പറഞ്ഞവർക്ക് വേണ്ടിയാണത്രെ ഈ വീഡിയോ.
കിണട്ടിൽ നിന്നും വിജയ് വെള്ളം കോരുന്നത് ആണ് വീഡിയോയിൽ ഉള്ളത്. ‘ഭാര്യ വീട്ടിൽ പരമ സുഖം എന്ന് പറഞ്ഞവരോട്, ലെ ഞാൻ’ എന്നാണ് വീഡിയോയ്ക്ക് നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ. ജീവിതത്തിൽ ആദ്യമായാണ് കിണട്ടിൽ നിന്നും വെള്ളം കോരുന്നത് എന്നും വിജയ് മാധവ് പറയുന്നു.
ALSO READ
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വന്നു കൊണ്ടിരിയ്ക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നാണ് ചിലർ പറയുന്നത്. ഹസ്ബന്റ് മൂഡ് ഓൺ എന്ന് ചിലർ കമന്റ് എഴുതി. കിണട്ടിൽ മോട്ടർ ഉണ്ടായിട്ടും വീഡിയോയ്ക്ക് വേണ്ടി വെള്ളം കോരിയ വിജയ് മാധവിനെ പ്രശംസിക്കുന്നവരും ഷോ എന്ന് പറയുന്നവരും ഉണ്ട്.
ഇക്കഴിഞ്ഞ ജനുവരി 22 ന് ആണ് നടിയും അവതാരകയുമായ ദേവിക നമ്പാരുടെയും ഗായകനും സംഗീത സംവിധായകനുമായ വിജയ് മാധവിന്റെയും വിവാഹം കഴിഞ്ഞത്. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ജീവിതത്തിൽ വളരെ സീരിയസ് ആയിട്ടുള്ള ആളാണത്രെ വിജയ് മാധവ്. ഒരു പരിപാടിയ്ക്ക് വേണ്ടി ദേവികയെ പാട്ട് പഠിപ്പിച്ചിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ്. തങ്ങൾക്ക് ഇടയിൽ സൗഹൃദത്തിന് അപ്പുറം ഒരു ബന്ധമുണ്ട് എന്ന് മനസ്സിലാക്കിയ ദേവികയാണത്രെ, ഇനി എന്തായാലും കല്യാണം കഴിക്കാം എന്ന തീരുമാനം മുന്നോട്ട് വച്ചത്. ഇപ്പോഴിതാ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകുകയും ചെയ്തിരിയ്ക്കുകയാണ്.
ALSO READ