ഭർത്താവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും പങ്കുവയ്ക്കാതിരുന്നതിന്റെ രഹസ്യം തുറന്ന് പറഞ്ഞ് പ്രിയങ്ക

65

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ എല്ലാവരും തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും മറ്റുമൊക്കെ ഹൗസിൽ ചർച്ച ചെയ്യാറുണ്ട്. ഒന്നിനും ഒളിവും മറയുമില്ലാതെ ശരിയായ സ്വഭാവവും ജീവിതവുമെല്ലാം തുറന്ന് കാട്ടുക എന്നതാണ് ബിഗ്‌ബോസിന്റെ പ്രത്യേകത പോലും തമിഴ് ബിഗ്ഗ് ബോസ് സീസൺ 5 ൽ അക്കാര്യത്തിൽ തീർത്തും വ്യത്യസ്തയായിരുന്നു പ്രിയങ്ക പ്രിയങ്ക ദേശ്പാണ്ഡെ.

സീസൺ 5 ലെ റണ്ണറപ്പ് ആണ് വീഡിയോ ജോക്കി കൂടെയായ പ്രിയങ്ക. എന്തു കൊണ്ട് താരം ഭർത്താവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഷോയിൽ പങ്കുവച്ചില്ല എന്നത് തമിഴ് ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ആരും അറിയാതെ വിവാഹ മോചിതരായോ എന്ന് വരെ ഗോസിപ്പുകൾ പരന്നു.

Advertisements

ALSO READ

എന്റെ തുടക്കം വളരെ നല്ലതാണെന്ന് എനിക്ക് തന്നെ ഉറപ്പുണ്ട്, ഈ ഉറപ്പും ആത്മവിശ്വാസവും മാത്രം മതി ഇനി മുന്നോട്ടുള്ള അഭിനയജീവിതത്തിന് ; ഹൃദയം തിയ്യേറ്ററുകളിലേക്കെത്തിയ സന്തോഷത്തിൽ സൂരജ്

എന്നാൽ അഞ്ചാം സീസൺ അവസാനിച്ചപ്പോൾ ആ രഹസ്യം പരസ്യപ്പെടുത്തുകയാണ് പ്രിയങ്ക. മനപൂർവ്വമാണ് ഭർത്താവിനെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഷോയിൽ പങ്കുവയ്ക്കാതിരുന്നതത്രെ.

തമിഴ് ബിഗ്ഗ് ബോസ് സീസൺ 5 റിയാലിറ്റി ഷോയുടെ കൺസോൾ മാനേജർമാരിൽ ഒരാളായിരുന്നു പ്രിയങ്കയുടെ ഭർത്താവ് പ്രവീൺ. ബിഗ്ഗ് ബോസ് നിയമപ്രകാരം, ഒരു കുടുംബത്തിലെ രണ്ട് ആൾക്കാൾ ഷോയുടെ ഭാഗമാണെങ്കിൽ അത് വെളിപ്പെടുത്താൻ പാടില്ല. ഈ കാരണം കൊണ്ടാണത്രെ പ്രിയങ്ക ഭർത്താവിനെ കുറിച്ച് യാതൊരു കാര്യവും ഷോയിൽ വെളിപ്പെടുത്താതിരുന്നതെന്നാണ് പ്രിയങ്ക പറയുന്നത്.

ALSO READ

ഭർത്താവിന്റെ വീട്ടിൽ പതിനഞ്ച് ദിവസമേ നിൽക്കു, ബാക്കി 15 ദിവസം എന്റെ വീട്ടിലും: വിവാഹത്തിന് സമ്മതിച്ചത് ഈ നിബന്ധനയിലൂടെ: നടി ഗൗരി കൃഷ്ണ

എന്നാൽ ഒരു എപ്പിസോഡിൽ അടുക്കളയിൽ വച്ച് പ്രിയങ്ക കൺസോൾ മാനേജരെ ട്രോൾ ചെയ്തിട്ടുണ്ടായിരുന്നു. ആരുടെയും പേര് പറയാതെയായിരുന്നു കളിയാക്കിയത്. അതിന്റെ പൊരുളും പ്രിയങ്ക ഫാൻസിന് ഇപ്പോഴാണ് ബോധ്യമാവുന്നത്.

വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ സിംഗറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് പ്രവീൺ കരിയർ ആരംഭിച്ചത്. ഷോയുടെ അവതാരകയായിരുന്നു പ്രിയങ്ക. അവിടെ വച്ച് പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു.

 

Advertisement