തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്നിരുന് ഭാനുപ്രിയ മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയായിരുന്നു. തന്റെ പ്രതാപകാലത്ത് ചൂടൻ രംഗങ്ങളിൽ അതീവ ഗ്ലാമറസ് ആയി എത്തിയ താര സുന്ദരിയാണ് ഭാനുപ്രിയ.
തന്റെ വേഷങ്ങൾ ക്യാമറയുടെ മുന്നിൽ അതി മനോഹരമായി ആടി തകർക്കുന്ന ഈ നടിക്കു ഒരു പക്ഷെ ആ കാലത്ത് ബോളിവുഡ് നടി ശ്രീദേവിയെപ്പോലെ സിനിമലോകം ഭരിക്കാൻ സാധിച്ചില്ലന്നത് മറക്കാനാവാത്ത ഒരു വസ്തുതയാണ്. അതുകൊണ്ട് തന്നെ സിനിമ ലോകത്ത് നിന്നും സ്വയം മാറി നിന്ന ഈ നടിയെ ആരാധകർ മറന്നു പോയിരുന്നു.
മനോഹരമായ കണ്ണുകളാണ് ഭാനുപ്രിയയിലെ നടിയുടെ ആകർഷണം. കൂടാതെ തന്റെ അതി മനോഹരമായ ശരീര വടിവ് പ്രദർശിപ്പിക്കുന്ന ചടുലമായ ചൂടൻ രംഗങ്ങളിൽ മറ്റേതു നടിയേക്കാളും മികച്ച രീതിയിൽ ഭാനുപ്രിയ അഭിനയിച്ചിരുന്നു. നർത്തകി കൂടിയായ ഭാനുപ്രിയയുടെ ചിത്രങ്ങളിൽ നൃത്തം ഒരു അഭിവാജ്യഘടകമായി മാറിയിരുന്നു.
സൗന്ദര്യത്തിന്റെ അതിർവരമ്പുകൾ മാറ്റിമറിക്കുന്ന ചുവടുകളുമായി പ്രേക്ഷകരുടെ ഹരമായിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക നിർമ്മാതാക്കളും ഈ നടിയുയുടെ അഭിനയത്തിൽ മയങ്ങി അവരുമായി പ്രണയത്തിൽ ആയിരുന്നുവെന്ന വാർത്തക്കൾ ഇവരുടെ കാലഘട്ടത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
അതേ സമയം താൻ ഗ്ലാമർ വേഷങ്ങൾ ചെയ്തതിൽ എന്താണ് തെറ്റെന്നു തുറന്നു ചോദിച്ചിരിന്നു നടി. ഗ്ലാമർ വേഷങ്ങൾ ചെയ്തതിൽ ഇതു വരെ തനിക്കു യാതൊരു കുറ്റബോധമില്ലെന്നും നടി മുൻപ് വ്യക്തമാക്കിയിരുന്നു. തെലുങ്കിലും ഹിന്ദിയിലുമാണ് ഭാനുപ്രിയ ഗ്ലാമർ വേഷങ്ങൾ കൂടുതലും ചെയ്തത്.
പക്ഷെ അതിലൊക്കെയും തന്റെതായ ഒരു നിയന്ത്രണരേഖ വച്ചിരുന്നുവെന്നും ഭാനുപ്രിയ ഒരിക്കൽ പറഞ്ഞു. താൻ ചെയ്ത ഗ്ലാമർ വേഷങ്ങളൊന്നും ഒരിക്കൽ പോലും വൃത്തികെട്ട രീതിയിലേയ്ക്ക് പോയിട്ടില്ലെന്നുമാണ് താരം പറയുന്നത്.
മോഹൻലാലും മമ്മൂട്ടിയടക്കമുള്ള മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ചിത്രങ്ങളിൽ നായികയായി തിളങ്ങിയിട്ടുണ്ട് ഭാനുപ്രിയ. രാജശിൽപിയിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ച ഭാനു പ്രിയ അഴകിയ രാവണനിൽ മമ്മൂട്ടിയുടെ നായികയായും വേഷമിട്ടിരുന്നു.