2007ല്‍ പുറത്തിറങ്ങിയ നിവേദ്യം എന്ന ചിത്രത്തിലൂടെ പപ്പടം വില്‍പ്പന നടത്തി ജീവിക്കുന്ന പെണ്‍കുട്ടിയുടെ വേഷത്തിലെത്തി മലയാളി മനസിലേയ്ക്ക് ഇടിച്ചുകയറിയ നടിയാണ് ഭാമ. ഉണ്ടക്കണ്ണുകളും ശാലീന സൗന്ദര്യവും അഭിനയ മികവുകൊണ്ടും താരം ഒരുപാട് ആരാധകരെ സമ്പാദിച്ചു. നിവേദ്യത്തിന് ശേഷം ഒട്ടനവധി ചിത്രങ്ങള്‍ നടിയെ തേടിയെത്തി. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമാ ലോകത്ത് ഉറപ്പുള്ള ഇടം താരം ഒരുക്കി.
2020 ല്‍ വിവാഹിതയായതോടെ നടി സിനിമാ ലോകത്ത് നിന്ന് വിട്ടുനിന്നു. അരുണ്‍ ആണ് താരത്തിന് മിന്നു ചാര്‍ത്തിയത്. സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയാണെങ്കിലും ഭാമ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഗൗരി എന്ന മകളും നടിക്കുണ്ട്. അപൂര്‍വ്വമായാണ് നടി കുടുംബ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കിടാറുള്ളത്. പങ്കുവെയ്ക്കുന്ന ചിത്രമാകട്ടെ ഞൊടിയിടയിലാണ് വൈറലാകുന്നതും.
കുട്ടിയുടെ ഒന്നാം പിറന്നാളിന് ശേഷമാണ് മകള്‍ ഗൗരിയുടെ ചിത്രം ഭാമ ആദ്യമായി പങ്കുവെച്ചത്. വളരെ പ്രത്യേകതയുള്ള ദിവസങ്ങളില്‍ മാത്രമാണ് താരം കുഞ്ഞിന്റെ ചിത്രങ്ങള്‍ പങ്കിടാറുള്ളത്. ഇപ്പോള്‍, തന്റെ പുതിയ അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഭാമ. 2016ല്‍ മറുപടി എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്. എന്നാല്‍ ആഗ്രഹിക്കുന്ന പോലുള്ള പ്രൊജക്ടുകള്‍ ലഭിക്കാത്തതിനാല്‍ സിനിമാ ലോകത്ത് നിന്ന് മാറി നിന്നതെന്ന് ഭാമ പറയുന്നു.
ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഭാമ. കുഞ്ഞ് പിറന്നശേഷമുള്ള മാറ്റങ്ങളെ കുറിച്ചും സംരംഭകയായതിനെ കുറിച്ചുമെല്ലാം ഭാമ പറയുന്നുണ്ട്. 2016ല്‍ മറുപടി എന്ന സിനിമയില്‍ അഭിനയിച്ചു. പിന്നീട് ഞാന്‍ ആഗ്രഹിച്ചതുപോലുള്ള നല്ല പ്രോജക്ടുകളൊന്നും വന്നിരുന്നില്ല. ആ സമയത്തായിരുന്നു എന്റെ ഇഷ്ടങ്ങള്‍ ഞാന്‍ പൊടിതട്ടിയെടുത്തത്. ഒറ്റയ്ക്കും കുടുംബത്തിനൊപ്പവുമൊക്കെ യാത്രകള്‍ നടത്തുകയായിരുന്നു എന്ന് ഭാമ പറയുന്നു.
പിന്നീട് വീട്ടുകാര്‍ വിവാഹലോചന തുടങ്ങി. 2019ല്‍ നിശ്ചയം കഴിഞ്ഞു. 2020ല്‍ വിവാഹവും. പിന്നാലെ അടുത്ത ആഹ്ലാദവും എത്തി. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം. മകളുടെ വരവോടെ ജീവിതം പിന്നേയും ട്രാക്ക് മാറി. മുന്നോട്ടുള്ള നിമിഷങ്ങള്‍ അവള്‍ക്കുവേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞിന്റെ കാര്യങ്ങള്‍, വീട്ടിലെ കാര്യങ്ങള്‍ അങ്ങനെ തിരക്കിന്റെ ലോകത്തായിരുന്നുവെന്നാണ് ഭാമ പറയുന്നത്.
ഇപ്പോള്‍ മോള്‍ക്ക് ഇപ്പോള്‍ ഒരു വയസും ഒമ്പത് മാസവുമായി. അവളൊന്ന് അഡ്ജസ്റ്റാകുന്നു എന്നായപ്പോള്‍ ഞാന്‍ പതിയെ സ്‌ക്രീനിലേക്കും എന്റെ സ്വപ്നങ്ങളിലേക്കും മടങ്ങാനുള്ള തയാറെടുപ്പിലാണെന്നും. ഈ ഓണക്കാലത്ത് എന്റെ ഏറ്റവും വലിയ സ്വപ്നം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ് എന്നും താരം പറയുന്നു.
കാഞ്ചിപുരം സാരി കലക്ഷന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുകയാണ് ഭാമ. വാസുകി ബൈ ഭാമ എന്ന പേരാണ് നല്‍കിയിരിക്കുന്നത്. വാസുകി എന്ന പേര് എനിക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്. മുന്നോട്ട് എങ്ങനെയാകും എന്നൊന്നും അറിയില്ല. പക്ഷെ എന്റെ വലിയൊരു ഡ്രീം നടത്താന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. വിമര്‍ശനം നടത്താത്തവരും വിമര്‍ശനത്തിന് വിധേയരാകാത്തവരുമായി ആരുമുണ്ടാകില്ലെന്നാണ് താരത്തിന്റെ അഭിപ്രായം.
കരിയറിലും ജോലിയിലും വ്യക്തി ജീവിതത്തിലും നമ്മുടെ പ്രവൃത്തികളെപ്പറ്റി മറ്റുള്ളവര്‍ നടത്തുന്ന വിലയിരുത്തല്‍ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ക്ക് കാരണമാകും. പക്ഷെ നമ്മെ വിമര്‍ശിക്കുന്ന വ്യക്തി ഏത് രീതിയിലാണ് അത് പ്രകടമാക്കുന്നത് എന്നതും വളരെ പ്രധാനമാണ്. നമുക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെങ്കില്‍ അതോര്‍ത്ത് അസ്വസ്ഥതപ്പെടേണ്ടതില്ല. തലയുയര്‍ത്തി തന്നെ മുന്നോട്ട് പോകാമെന്നാണ് ഭാമ അഭിമുഖത്തില്‍ പറയുന്നത്.
നമ്മള്‍ ഞാന്‍ ഹാപ്പിയാണെങ്കില്‍ മാത്രമെ എന്റെ കുടുംബത്തേയും കുഞ്ഞിനേയും സന്തോഷിപ്പിക്കാന്‍ കഴിയൂ. ഇനിയും നല്ല പ്രോജക്ട് വന്നാല്‍ ഞാന്‍ ചെയ്യും. ലോക്ഡൗണ്‍ സമയത്താണ് ഞാന്‍ ഗര്‍ഭിണിയായത്. ശാരീരികമായി വയ്യാത്തൊരു അവസ്ഥ. കൂടാതെ എവിടേക്കും പോകാനാകാതെ വീടിനുള്ളില്‍ ഒറ്റപ്പെട്ട നാളുകളായിരുന്നു. ആ കാലം വരെപുതിയ ആളുകളെ കാണുന്നു, സ്ഥലങ്ങള്‍, ലൊക്കേഷനുകള്‍. അങ്ങനെയുള്ള സമയത്താണ് വീടിനുള്ളില്‍ പെട്ടുപോയത്. ആ സമയത്താണ് എല്ലാ അര്‍ത്ഥത്തിലും ജോലിയുടെ വില ഞാന്‍ മനസിലാക്കുന്നതെന്നും നല്ല അവസരം വന്നാല്‍ സിനിമാ ലോകത്തേക്ക് തന്നെ തിരിച്ചെത്തുമെന്നും താരം പറയുന്നു.