നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ജനുവരി 17ന് ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നത്. പ്രധാനമന്ത്രി അടക്കം ചടങ്ങിൽ പങ്കെടുത്തു.
ശേഷം എറണാകുളത്ത് വച്ചും തിരുവനന്തപുരത്ത് വെച്ചും റിസപ്ഷൻ നടന്നു. മലയാള സിനിമയിലെ താരനിരയെല്ലാം തൻറെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുത്തു. ഇപ്പോൾ വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ എത്തിക്കൊണ്ടിരിക്കുന്നു.
വിവാഹത്തിന് ശേഷമുള്ള ഭാഗ്യ സുരേഷിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാവുന്നത്. ഒന്നും പറയാനില്ല, വിവാഹം പ്രതീക്ഷിച്ചതിലും വലിയ ആഘോഷമായിരുന്നു എന്ന് ഭാഗ്യ പ്രതികരിച്ചു.
also read
പൊതുവേദികളില്‍ വളരെ അപൂര്‍വ്വമായെ നടന്‍ എത്താറുള്ളു; നടന്‍ ജഗതി ശ്രീകുമാറും ഭാഗ്യ സുരേഷിന്റെ റിസപ്ഷന്‍ എത്തി
വിവാഹത്തിന് ശേഷമുള്ള മണിക്കൂറുകൾ നീണ്ട റിസപ്ഷൻ കഴിഞ്ഞ് മടങ്ങവെ, എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോഴായിരുന്നു ഭാഗ്യയുടെ പ്രതികരണം.
ഒന്നും പറയാനില്ല, എല്ലാവരും പങ്കെടുത്തതിൽ സന്തോഷം. പ്രതീക്ഷിക്കാത്ത അത്രയും ആളുകൾ വന്നിരുന്നു. അതിന്റെ ഒരു ടെൻഷൻ ഉണ്ടായി. ഇത്രയും വലിയ ആഘോഷമാവും എന്ന് കരുതിയില്ല- എന്നാണ് ഭാഗ്യ പറഞ്ഞത്.