സിൽക്ക് സ്മിതയുടെ വേഷം സെൻസറിങ്ങിനെത്തിയപ്പോൾ പ്രശ്‌നമായി; വില്ലനായി വന്നത് ബ്ലൗസ്; സ്ഫടികത്തിന്റെ ഓർമ്മകൾ പങ്ക് വെച്ച് ഭദ്രൻ

232

മലയാള സിനിമയിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം. ചിത്രത്തിൽ നായകനായി എത്തിയതാകട്ടെ സാക്ഷാൽ മോഹൻ ലാലും. മുണ്ട് പറിച്ചെടുത്ത് അടിക്കുന്ന ആടുതോമയുടെ കഥാപാത്രം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. 1995 ലാണ് സ്ഫടികം റിലീസ് ചെയ്തത്.

അതേസമയം 28 വർഷങ്ങൾക്കിപ്പുറം സ്ഫടികം റി റിലീസിന് ഒരുങ്ങുകയാണ്. നിലവിലെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയ്യറ്ററുകളിൽ എത്തുക. ഇപ്പോഴിതാ സിൽക്ക് സ്മിത സ്ഫടികത്തിലേക്ക് എത്തിയതിനെ കുറിച്ചും, സ്മിതയുടെ വേഷം സെൻസറിങ്ങ് സമയത്ത് പ്രശ്്‌നമായതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഭദ്ര്ൻ.സിനിമാ ദി ക്യൂ എന്ന ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്ന് പറച്ചിൽ.

Advertisements

Also Read
ഇന്ന് വാപ്പയും മോളും മാത്രമെ തനിക്കുള്ളൂ; മകള്‍ക്ക് വേണ്ടത് 75 ലക്ഷത്തിന്റെ ചികിത്സ; അതോടെ ഭര്‍ത്താവ് ഇറങ്ങിപ്പോയി; ഇനി അയാളെ വേണ്ടെന്ന് നിഷ നവാബ്

ഭദ്രന്റെ വാക്കുകൾ ഇങ്ങനെ; ‘എന്തുകൊണ്ടാണ് സ്ഫടികത്തിൽ സിൽക്ക് സ്മിത എന്നത് എല്ലാരും ചോദിക്കാറുണ്ട്. ഈ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്ന സമയത്ത് നല്ല മെയ്യഴകുള്ള സ്ത്രീയെ സീനിലേക്ക് കൊണ്ടു വന്നാൽ നന്നായിരിക്കും എന്ന് പറഞ്ഞത് സുഹൃത്ത് രാജേന്ദ്ര ബാബുവാണ്. ചെന്നെയിലെ ഏതെങ്കിലും ഡാൻസേഴ്‌സിനെ നോക്കാമെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ സിൽക്ക് ആണെങ്കിൽ നന്നാവുമെന്ന് തോന്നി. പക്ഷെ സിൽക്ക് കത്തി നില്ക്കുന്ന സമയമാണ്. അവരുടെ ഇമേജ് സിനിമയെ ബാധിക്കുമോ എന്ന പേടി എന്നിലുണ്ടായിരുന്നു.

ഒരു കുടുംബചിത്രം കൂടിയാണ് സ്ഫടികം. അതുകൊണ്ട് തന്നെ സ്മിതയുടെ കാസ്റ്റിങ്ങിനെ കുറിച്ച് ഞാൻ ബോധവാനായിരുന്നു. പക്ഷെ സെൻസറിങ്ങിന് ചെന്നപ്പോൾ പ്രശ്‌നമായി. ബ്ലൗസിന്റെ കഴുത്ത് ഇറങ്ങി പോയി എന്നതായിരുന്നു പ്രശ്‌നം. സെൻസർ ബോർഡിൽ ഉണ്ടായിരുന്ന സ്ത്രീ ചൂടായതോടെ എനിക്ക് ദേഷ്യം വന്നു. നിങ്ങൾക്ക് അറിയില്ലെങ്കിൽ മിണ്ടാതിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു. മണൽ വാരാൻ പോകുന്ന സ്ത്രീയുടെ വേഷം എങ്ങനെയാണെന്ന് ഞാൻ പറഞ്ഞുകൊടുത്തു. മറ്റ് മോശം സിനുകളോ, സീനറികളോ അതിൽ ഇല്ല എന്ന്ു ഞാൻ പറഞ്ഞു. സ്മിതയുടെ ഒരു ടോപ് ഷൂട്ട് പോലും നമ്മൾ എടുത്തിട്ടില്ലെന്ന് കാണിച്ചു കൊടുത്തു.

Also Read
കുഞ്ഞാറ്റെയാണോ അമൃതിനെ ആണോ ഏറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ പ്രശ്‌നം ആകും; തുറന്നുപറഞ്ഞ് മനോജ് കെ ജയന്‍

ഈ സിനിമയിലേക്ക് സിൽക്കിനെ കൊണ്ടു വരുന്നതിനേക്കാൾ മുന്നേ ഞാൻ ഫോണിലൂടെയാണ് അവരുമായി സംസാരിക്കുന്നത്. എന്നെ കുറിച്ച് അവർ ചെന്നെയിൽ ഉള്ളപ്പോൾ തന്നെ അന്വേഷിച്ചിരുന്നു. അയ്യർ ദി ഗ്രേറ്റ് എന്ന സിനിമ ആ സമയത്ത് ഹിറ്റായി ഓടി കൊണ്ടിരിക്കുകയാണ്. അവർ സിനിമയിലേക്ക് വരുന്നത് തന്നെ എന്നെ പുകഴ്ത്തിക്കൊണ്ടാണ് എന്നതും എനിക്ക് സന്തോഷം തരുന്ന കാര്യമായിരുന്നു.

Advertisement