മോഹന്‍ലാല്‍ എന്ന മലയാളസിനിമയുടെ സിനിമയുടെ ഇതിഹാസത്തെക്കുറിച്ച് ഓരോ സംവിധായകനും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഡയറക്‌ടേഴ്‌സ് ആക്‌ടര്‍ ആണ് ലാല്‍ എന്ന്.
ഏതുപുതിയ സംവിധായകനായാലും അദ്ദേഹത്തിന്റെ മനസിന് തൃപ്‌തി ലഭിക്കുന്നതുവരെ സീനുകള്‍ പല ആവര്‍ത്തി അഭിനയിക്കുന്നതില്‍ മോഹന്‍ലാല്‍ ഒരു മടിയും കാണിക്കാറില്ല. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അദ്ദേഹം തന്റെ സംവിധായകനെ കാതോര്‍ക്കുന്ന കാഴ്‌ച, ഈ സൂപ്പര്‍താരത്തെ നോക്കികാണുന്നവര്‍ക്ക് അത്ഭുതമാണ്.
സംവിധായകന്‍ ഭദ്രനും പറയുന്നു, തന്റെ അനുഭവവും വ്യത്യസ്‌തമല്ലെന്ന്. മലയാളസിനിമ കണ്ട എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികം പിറന്നതിന് പിന്നില്‍ ഒരുപാടു കഥകളുണ്ട്. ആടുതോമയായി മോഹന്‍ലാല്‍ നിറഞ്ഞാടിയപ്പോള്‍ അനുകരണം അസാധ്യമായ രീതിയില്‍ ഒരു കഥാപാത്രം അവിടെ ജനിക്കുകയായിരുന്നു.
എന്നാല്‍ തന്നോടൊപ്പമുള്ള ഓരോ സിനിമ കഴിയുമ്ബോഴും ലാല്‍ പറയാറുള്ള ഒരു പരാതിയുണ്ടെന്ന് ഭദ്രന്‍ വെളിപ്പെടുത്തുന്നു. പരാതി എന്നുപറഞ്ഞാല്‍ വളരെ രസകരമായ ഒരു പരിഭവം.
ഭദ്രന്റെ വാക്കുകളിലൂടെ-
‘മോഹന്‍ലാലിനെ കൊണ്ട് സ്ട്രെയിന്‍ ചെയ്യിക്കുമ്ബോഴുള്ള കുഴപ്പങ്ങള്‍ വേറെയാണ് (ചിരിക്കുന്നു). മോഹന്‍ലാലിന് എന്റെ സിനിമയില്‍ എപ്പോഴും സ്ട്രെയിനാണ്. അദ്ദേഹം പറയും, ‘നിങ്ങടെ സിനിമ അഭിനയിക്കുമ്ബോഴെല്ലാം ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ സിനിമ കഴിയുമ്ബോഴും പിന്നെയൊരു ആറുമാസം എനിക്ക് വേറൊരു സിനിമയും ചെയ്യാന്‍ സാധിക്കില്ല’. എല്ലാ അസുഖങ്ങളും, നീരുവീഴ്‌ചയും, ഒടിച്ചിലും ഉളുക്കുമൊക്കെ അദ്ദേഹത്തിന് എന്റെ സിനിമയിലാ. പക്ഷേ അവിടെ നമ്മള്‍ അപ്രിഷ്യേറ്റ് ചെയ്യേണ്ട കാര്യം, എനിക്കു തോന്നുന്നു ലോകത്തിങ്ങനെയൊരു നടനുണ്ടാകില്ല.
നോ എന്നൊരു വാക്ക്, മുഖത്തൊരു അസന്തുഷ്‌ടി അദ്ദേഹത്തിനില്ല. ചെയ്യാന്‍ പറ്റിയാലും ഇല്ലെങ്കിലും നന്നളെ ഒരിക്കലും ലാല്‍ നിരാശപ്പെടുത്തില്ല. എനിക്ക് മുന്‍പിലൊരു ക്യാമറയുണ്ടെന്നും, ആ ക്യാമറയ്‌ക്കു പിറകില്‍ എന്നെക്കാള്‍ ധീരന്മാരായ, എന്നെക്കാള്‍ ഇതറിയാവുന്ന ഒരു വകുപ്പ് പിറകെയുണ്ടെന്നുമുള്ള ചിന്തയാണദ്ദേഹത്തിന്.