ആ ബന്ധവും പിരിഞ്ഞു; അവതാരക പ്രിയങ്ക ദേശ്പാണ്ഡയുടെ വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കി ബെയിൽവാൻ രംഗനാഥൻ

215

തമിഴിലെ മുതിർന്ന മാധ്യമപ്രവർത്തകൻ എന്നതിലുപരി താരങ്ങളുടെ അറിയാക്കഥകൾ ആരാധകരിലേക്കെത്തിക്കുന്ന പ്രധാന വ്യക്തി കൂടിയാണ് ബെയിൽവാൻ രംഗനാഥൻ. അദ്ദേഹം താരങ്ങൾക്കെതിരെ നടത്തുന്ന വിമർശനങ്ങൾ ആരാധകരെ രോഷാകുലരാക്കാറുണ്ട്. അതുക്കൊണ്ട് തന്നെ വിവാദങ്ങളുടെ കളിത്തോഴൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. എന്നാലും തനിക്ക് പറയാനുള്ളതെല്ലാം തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം വെളിപ്പെടുത്താറുണ്ട്.

ഇപ്പോഴിതാ തമിഴിലെ പ്രമുഖ അവതാരകയായ പ്രിയങ്ക ദേശ്പാണ്ഢയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയങ്ക ഭർത്താവുമായി പിരിഞ്ഞതിന് കാരണം താരത്തിന്റെ പിടിവാശിയാണെന്നാണ് ബെയിൽവാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പ്രണയിച്ച് വിവാഹിതയായതിന് ശേഷവും പ്രിയങ്ക താമസിച്ചിരുന്നത് അമ്മക്കൊപ്പമാണ്. ഇവിടേക്ക് ഭർത്താവ് വരാറുണ്ടായിരുന്നില്ല.

Advertisements

Also Read
മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം ഉണ്ടാക്കിയ തൃഷ; ബെയിൽവാൻ രംഗനാഥന്റെ വെളിപ്പെടുത്തലിന് പിന്നാലെ ചെയ്യാറു ബാലു പറഞ്ഞതും തൃഷയെ കുറിച്ചോ; സംശയവുമായി ആരാധകർ

ഇതുമായി ബന്ധപ്പെട്ട് പ്രിയങ്കയും ഭർത്താവ് പ്രവീണും തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നു. ഈ വഴക്കുകളാണ് ഇരുവരും വേർപിരിയുന്ന അവസ്ഥയിലേക്ക് എത്തിയത്. അതേസമയം കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്. പ്രിയങ്ക തന്റെ ഭർത്താവിനെ കുറിച്ച് എവിടെയും സംസാരിക്കാതാവുകയും, ആഘോഷങ്ങളിൽ ഭർത്താവിന്റെ സാന്നിധ്യം ഇല്ലാതാവുകയും ചെയ്തതോടെയാണ് വിവാഹമോചന വാർത്തകൾ ശക്തമായത്.

2016ലായിരുന്നു പ്രിയങ്കയുടെ വിവാഹം. വിജയ് ടിവിയിലൂടെയാണ് പ്രിയങ്ക ശ്രദ്ധിക്കപ്പെടുന്നത്. അതിന് പുറമേ തമിഴ് ബിഗ്‌ബോസ് സീസൺ 5 ലെ മത്സരാർത്ഥി കൂടിയായിരുന്നു താരം. സീസണിലെ ഫസ്റ്റ് റണ്ണർ അപ്പും പ്രിയങ്കയായിരുന്നു. ഒരുപാട് ആരാധകരെയാണ് പ്രിയങ്കക്ക് ഇതിലൂടെ ലഭിച്ചത്.

Also Read
ഒന്നാം സ്ഥാനം നഷ്ടപ്പെട്ടതിൽ സന്തോഷം! നാട്ടുകാരനായ നിങ്ങൾക്ക് രണ്ടാംസ്ഥാനം കിട്ടിയപ്പോൾ സന്തോഷിച്ചു; നല്ല വാക്കിന് നന്ദി പറഞ്ഞ് ചേർത്ത് പിടിച്ച് അനീഷ് രവി

നേരത്തെ ധനുഷും, മീരയും വിവാഹിതരാകാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ബെയിൽവാൻ രംഗനാഥൻ പറഞ്ഞിരുന്നു. എന്നാൽ ഇത് വെറും കിംവദന്തികൾ മാത്രമാണെന്നും, അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നിരുന്നു.

Advertisement