ബോളിവുഡിൽ മിന്നും കൊടി പാറിച്ച നടിയാണ് ആലിയ ഭട്ട്. സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളായ താരം സിനിമയിൽ പ്രവേശിച്ച് അധികം വൈകാതെ തന്നെ വിവാഹിതയാവുകയും, ഒരു കുഞ്ഞിന്റെ അമ്മയാവുകയും ചെയ്തു. ബോളിവുഡിൽ ആലിയക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നത് ഗോഡ്ഫാദറായ കരൺ ജോഹർ ആണെന്ന് പറയാം. കരൺ ജോഹർ ഇല്ലെങ്കിൽ എവിടെയും താരം എത്തില്ലെന്ന് പരാമർശിക്കുന്നവരും ഉണ്ട്.
ഇപ്പോഴിതാ അച്ഛന്റെ വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ആലിയയുടെ കാഴ്ച്ചപ്പാട് വീണ്ടും കുത്തിപ്പൊക്കി കൊണ്ടു വന്നിരിക്കുകയാണ് ആരാധകർ. അച്ഛന്റെ വിവാഹേതര ബന്ധത്തെ പ്രോത്സാഹിപ്പിച്ച സ്ഥിതിക്ക് ഭർത്താവിന്റെ സ്വഭാവം കൂടി മനസ്സിലാക്കണം എന്നാണ് താരത്തിനെ സോഷ്യൽ മീഡിയ ഉപദേശിക്കുന്നത്. ആലിയയുടെ അച്ഛനായ മഹേഷ് ഭട്ട് ആദ്യം വിവാഹം കഴിക്കുന്നത് കിരൺ ഭട്ടിനെയാണ്. ഇതിലുണ്ടായ മകളാണ് നടിയായ പൂജ ഭട്ട്.
കിരൺ ഭട്ടുമായുള്ള വിവാഹ ബന്ധം നിലനില്ക്കുന്ന സമയത്ത് തന്നെയാണ് താരം സോണി റസ്ദാനുമായുള്ള പ്രണയത്തിലാകുന്നതും, ജീവിക്കാൻ തുടങ്ങുന്നതും. ഇതിലുണ്ടായ മകളാണ് ആലിയ ഭട്ട്. കിരണും, മഹേഷും ഇതുവരെയും ഔദ്യോഗികമായി വേർപ്പിരിഞ്ഞിട്ടില്ല. വിവാഹേതര ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന് മുമ്പൊരിക്കൽ ആലിയ മറുപടി പറഞ്ഞിരുന്നു.വിവാഹേതര ബന്ധത്തിലൂടെയാണ് തന്റെ അച്ഛൻ അമ്മയെ കണ്ടെതെന്നാണ് അന്ന് താരം പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘വിവാഹേതര ബന്ധമുള്ളതിനാലാണ് അച്ഛൻ അമ്മയെ കണ്ടത്. ജീവിതത്തെക്കുറിച്ച് ഞാൻ കറുപ്പും വെളുപ്പും ഉള്ള ആളല്ല; ജീവിതത്തിൽ ചിലപ്പോൾ ഒരു കാരണത്താൽ സംഭവിക്കും. തീർച്ചയായും, നിങ്ങൾ അവിശ്വസ്തത പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല, ഞാൻ അത് പ്രചരിപ്പിക്കുന്നില്ല, പക്ഷേ മനുഷ്യരുടെ സ്വഭാവം ഞാൻ മനസ്സിലാക്കുന്നു – ഇത് എല്ലായ്‌പ്പോഴും അത്ര എളുപ്പമല്ല. പക്വതയോടെ അതിനെ അഭിമുഖീകരിക്കണം. വിവാഹേതര ബന്ധം ഇല്ലെന്നോ ഉണ്ടാവാൻ പാടില്ലെന്നോ നമുക്ക് പറയാൻ പറ്റില്ല.
അത് നിലനിൽക്കുന്നുണ്ട്. അത് മനസ്സിലാക്കാൻ ശ്രമിക്കുകയെന്നും ആലിയ അന്ന് അഭിപ്രായപ്പെട്ടു. ആലിയയുടെ പഴയ പരാമർശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നടിയെ വിമർശിച്ച് പലരും കമന്റ് ചെയ്തു. വിശ്വാസ വഞ്ചനയ്ക്ക് പേര് കേട്ട ആളാണ് ഭർത്താവ്. അയാൾ ചതിച്ചാലും ഇത് തന്നെ പറയണമെന്നാണ് അന്ന കമന്റുകൾ വന്നത്.