മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു വെളിപാടിന്റെ പുസ്തകം. ചിത്രത്തിലെ ഗാനം ഒത്തിരി ഹിറ്റായിരിന്നുവെങ്കിലും തിയ്യേറ്ററില്‍ വന്‍പരാജയമായിരുന്നു ചിത്രം.
ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. വെളിപാടിന്റെ പുസ്തകത്തില്‍ മോഹന്‍ലാല്‍ കരയുന്ന ഒരു രംഗമുണ്ട്. ഇത് യഥാര്‍ത്ഥ സംഭവമെന്ന പേരില്‍ ചിത്രത്തിന്റെ റിലീസിന് മുമ്പ് പ്രചരിച്ചിരുന്നുവെന്നും എന്നാല്‍ അത് സത്യമല്ലെന്നും ഒരു ഷോട്ടിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കരഞ്ഞതെന്നും ബെന്നി പറയുന്നു.
ഇക്കാര്യം വെളിപാടിന്‌റെ പുസ്തകം റിലീസ് ചെയ്തതിന് ശേഷമാണ് പ്രേക്ഷകര്‍ അറിയുന്നത്. അതുവരെ അവര്‍ കരുതിയിരുന്നത് മോഹന്‍ലാല്‍ ശരിക്കും കരയുന്നതാണെന്നും ഷൂട്ടിങ് കാണാന്‍ വന്ന ആരോ ആണ് ഈ സീന്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതെന്നും അദ്ദേഹം പറയുന്നു.
ചിത്രത്തില്‍ ലാലേട്ടന്‍ രണ്ടാമത്തെ ഗെറ്റപ്പില്‍ എത്തി ഒരു അബിനേതാവ് അഭിനയിച്ചുകൊണ്ടിരിക്കുമ്പോള് കഥാപാത്രത്തില്‍ മുഴുകി പോകുന്ന സീനായിരുന്നു എടുക്കുന്നത്. ലാലേട്ടന്‍ കരയുന്ന സീന്‍ അഭിനയിക്കുകയും ഷോട്ട് കട്ട് ചെയ്യുന്നത് കേട്ടിട്ടും കരയുന്നത് നിര്‍ത്താതിരിക്കുന്നതുമായിരുന്നു ഷൂട്ട് ചെയ്തതെന്നും ഇതായിരുന്നു പ്രചരിച്ച വീഡിയോയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറയുന്നു.
ഇത് പിന്നീട് പ്രചരിച്ചത് ഷൂട്ടിങ് നിര്‍ത്തിയിട്ടും കരയുന്നത് നിര്‍ത്താതെ ലാലേട്ടന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു. ശരിക്കും പറഞ്ഞാല്‍ നടന്‍ കഥാപാത്രത്തില്‍ നിന്നും മാറാതെ കഥാപാത്രമായി തന്നെ മുന്നോട്ട് പോകുന്ന സീനാണെന്ന് സിനിമ കണ്ടതിന് ശേഷമാണ് പലരും മനസ്സിലാക്കിയതെന്നും ബെന്നി പി നായരമ്പലം പറയുന്നു.