നായകനാവേണ്ടിയിരുന്നത് മമ്മൂട്ടിയല്ല, ഈ നടന്‍, തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ ആരുമറിയാത്ത പിന്നാമ്പുറ കഥ പറഞ്ഞ് ബെന്നി പി നായരമ്പലം

768

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു തൊമ്മനും മക്കളും. ഒരു പിതാവിന്റെയും മക്കളുടെയും സ്‌നേഹത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ലാലും രാജന്‍ പി ദേവും തകര്‍ത്തഭിനയിച്ചിരുന്നു.

Advertisements

ഷാഫിയുടെ സംവിധാനത്തില്‍ 2005ല്‍ ആയിരുന്നു ചിത്രം പുറത്തിറങ്ങിയത്. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന്റെ തിരക്കഥ. ഇപ്പോഴിതാ തൊമ്മനും മക്കളും ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ബെന്നി പി നായരമ്പലം.

Also Read: ആവേശക്കൊടുമുടിയില്‍ ആരാധകര്‍, ഓഡിയോ ലോഞ്ച് നടന്നില്ലെങ്കിലും ലിയോയുടെ ട്രെയിലര്‍ ലോഞ്ച് വമ്പന്‍ ആഘോഷം തന്നെ, തിയ്യേറ്ററുകളില്‍ ജനസാഗരം, വൈറലായി വീഡിയോ

മമ്മൂട്ടിയെയായിരുന്നില്ല ചിത്രത്തിലെ നായകനായി തീരുമാനിച്ചിരുന്നത്. കഥ കേട്ടതും ചിത്രത്തില്‍ അഭിനയിപ്പിക്കാനുദ്ദേശിച്ചിരുന്നതും മമ്മൂട്ടിയെയായിരുന്നില്ലെന്നും ജയസൂര്യയേയും പൃഥ്വിരാജിനെയും വെച്ചായിരുന്നു ചിത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെന്നും ബെന്നി പറയുന്നു.

എന്നാല്‍ ചില സംഭവങ്ങള്‍ നടന്നതുകാരണം ആ ചിത്രത്തിലേക്ക് മമ്മൂട്ടി എത്തുകയായിരുന്നു. തൊമ്മന്‍ എന്ന കഥാപാത്രം ചെയ്യാനായി തീരുമാനിച്ചത് സംവിധായകനും നടനുമായ ലാലായിരുന്നു. അദ്ദേഹത്തിന്റെ ലുക്കൊക്കെ മാറ്റി ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ ഡേറ്റ് ഇഷ്യൂ കാരണം ചിത്രത്തില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയെന്നും ബെന്നി പറയുന്നു.

Also Read:കേശുവിന്റെ അമ്മയെന്ന് പറയുന്നത് അഭിമാനം മാത്രം; അവനെ അഭിനയത്തിന് വിടാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജോലി പോലും താന്‍ രാജിവെച്ചു; ബീന പറയുന്നു

പൃഥ്വിരാജ് പോയതോടെ ലാലും ആ തൊമ്മന്‍ എന്ന കഥാപാത്രം ചെയ്യുന്നതില്‍ നിന്നും പിന്മാറി. അങ്ങനെ ആ വേഷം രാജന്‍ പി ദേവിലേക്ക് എത്തിയെന്നും ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മമ്മൂട്ടിയും ഓകെയായി എന്നും ബെന്നി കൂട്ടിച്ചേര്‍ത്തു.

Advertisement