അവസരങ്ങള്‍ക്ക് പിന്നാലെ ഒരുപാട് അലഞ്ഞ് പിന്നീട് മലയാള സിനിമയുടെ തന്നെ നെടുതൂണായി മാറിയ നടനാണ് മമ്മൂട്ടി. പ്രായം തളര്‍ത്താത്ത നടനെന്നാണ് താരത്തെ ആരാധകര്‍ വിളിക്കുന്നത്.
ചിട്ടയായ ജീവിത ശൈലിയിലൂടെ ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട് എന്നതാണ് വാസ്തവം. മലയാളത്തിനു പുറമേ തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോഴിതാ മമ്മൂട്ടിയുടെ തൊമ്മനും മക്കളും എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം. മമ്മൂക്ക കോമഡി ചെയ്താല്‍ വിജയിക്കില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി തന്നെയായിരുന്നു ഈ ചിത്രമെന്ന് അദ്ദേഹം പറയുന്നു.
മമ്മൂക്കയുടെ കോമഡി സീനുകള്‍ കണ്ട് തിയ്യേറ്റര്‍ മുഴുവന്‍ ചിരിച്ചു. ഇത് കണ്ട് അദ്ദേഹത്തിന് കൂടുതല്‍ ആത്മവിശ്വാസമായെന്നും ഗംഭീരമായിട്ടായിരുന്നു അദ്ദേഹം ചിത്രത്തില്‍ പെര്‍ഫോം ചെയ്തതെന്നും കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പല അഭിമുഖങ്ങളിലും അദ്ദേഹം പറഞ്ഞിട്ടുണ്ട് തനിക്ക് ധൈര്യം തന്നത് ബെന്നിയും ഷാഫിയുമാണെന്ന്. ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞാല്‍ മമ്മൂക്കയ്‌ക്കൊപ്പമായിരുന്നു താമസസ്ഥലത്തേക്ക് പോയിരുന്നത്. അ്‌ദ്ദേഹം സ്പീഡിലായിരുന്നു വണ്ടി ഓടിക്കുന്നതെന്നും മമ്മൂട്ടിക്കൊപ്പം പോകുമ്പോള്‍ ഒരു സഞ്ചിയുമായി ഇരിക്കണമെന്നും ജീവന്‍ വാരി കൈയ്യില്‍ പിടിക്കാനാണെന്ന് ലാല്‍ കളിയാക്കി പറയുമായിരുന്നുവെന്നും ബെന്നി പറഞ്ഞു.