അദ്ദേഹം ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നുവെങ്കില്‍ എനിക്ക് ഈ അവസ്ഥ ഉണ്ടാവില്ലായിരുന്നു, ഇപ്പോഴും ഓര്‍ത്ത് കരയാറുണ്ട്, ദുരിത ജീവിതത്തെ കുറിച്ച് ബീന കുമ്പളങ്ങി പറയുന്നു

185

1980കളിലും 90 കളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയാണ് ബീന കുമ്പളങ്ങി. വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവ പകര്‍ച്ചകളിലൂടെ ബീന കുമ്പളങ്ങി മലയാള പ്രേക്ഷകര്‍ക്കും സുപരിചിതയാണ്.

Advertisements

ചെറുപ്പത്തില്‍ സ്‌കൂളിലും പള്ളിയില്‍ നടക്കുന്ന ചടങ്ങുകളിലും നൃത്തം അവതരിപ്പിച്ച് കുട്ടിക്കാലം മുതല്‍ നാട്ടിലെ അറിയപ്പെടുന്ന കലാകാരിയായി പേരെടുത്തിരുന്നു ബീന. കുമ്പളങ്ങി തൈക്കൂട്ടത്തില്‍ ജോസഫ് റീത്ത ദമ്പതികളുടെ മകളായ ബീന, ഒരു വര്‍ഷത്തോളം കലാഭവനില്‍ നൃത്തം പഠിപ്പിച്ചു.

Also Read:അക്കാര്യം ചക്കിയാണ് വീട്ടില്‍ ചോര്‍ത്തിയത്, ഞാന്‍ പറയുന്നതിന് മുമ്പേ അവള്‍ കാര്യങ്ങള്‍ കണ്ടുപിടിച്ചിരുന്നു, വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം

പഴയകാല നടന്‍ എം ഗോവിന്ദന്‍കുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്ത് ആയിരുന്നു. അതു വഴിയാണ് 1980ല്‍ സിനിമയില്‍ എത്തയത്. രണ്ട് മുഖം ആയിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് ചാപ്പ, കള്ളന്‍ പവിത്രന്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു. കള്ളന്‍ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയില്‍ ശ്രദ്ധേയയാക്കിയത്. കല്യാണ രാമനിലെ കഥാപാത്രവും ശ്രദ്ധനേടിയിരുന്നു.

അടുത്തിടെയായിരുന്നു ബീനയുടെ ദുരിത ജീവിതത്തെ കുറിച്ച് മലയാളികള്‍ അറിഞ്ഞത്. നാളുകളായി സഹാദരിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ക്രൂരപീഡനം സഹിക്കുകയായിരുന്നു ബീന. തന്റെ ഭര്‍ത്താവ് ജീവനൊടെയുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ ബീന.

Also Read:അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല; അഭിരാമി സുരേഷ്

2018ലായിരുന്നു ഭര്‍ത്താവ് മരിച്ചത്. തന്റേത് പ്രണയവിവാഹമായിരുന്നുവെന്നും റിയല്‍ എസ്റ്റേറ്റ് ജോലിയായിരുന്നുവെന്നും വെള്ളമടിയൊക്കെ ഉണ്ടായിരുന്നുവെന്നും ഷുഗര്‍ കൂടി വീടിന്റെ മുകളില്‍ നിന്ന് വീണാണ് മരിച്ചതെന്നും ഭര്‍ത്താവിന്റെ മരണശേഷമായിരുന്നു താന്‍ സ്വന്തം വീട്ടിലേക്ക് വന്നതെന്നും ബീന പറയുന്നു.

അതുകൊണ്ടാണ് വീട്ടിലേക്ക് വന്നത്. അല്ലെങ്കില്‍ വരാന്‍ നില്‍ക്കില്ലായിരുന്നുവെന്നും തന്റെ വീട്ടുകാരെ തനിക്ക് അറിയാമല്ലോയെന്നും ഭര്‍ത്താവ് പറയുമായിരുന്നു എനിക്കെന്തെങ്കിലും പറ്റിയാല്‍ അവര്‍ തന്നെ പൊന്നുപോലെ നോക്കുമെന്നും അതൊക്കെ ആലോചിച്ച് ഇപ്പോഴും കരയാറുണ്ടെന്നും ബീന പറയുന്നു.

Advertisement