ആ ടോര്‍ച്ചര്‍ താങ്ങാനാവാതെ കാന്‍സര്‍ ബാധിതനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു, അന്ന് താങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചത് പൂര്‍ണ്ണഗര്‍ഭിണിയായിരുന്ന ഞാന്‍, ദുരനുഭവം തുറന്നുപറഞ്ഞ് ബീന കണ്ണന്‍

182

ബീന കണ്ണന്‍ എന്ന ബിസിനസ്സുകാരി മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. ശീമാട്ടി എന്ന പ്രമുഖ വസ്ത്ര ബ്രാന്‍ഡിന്റെ തലപ്പത്തിരിക്കുന്നത് ബീന കണ്ണന്‍ എന്ന അയണ്‍ ലേഡിയാണ്.

ഇന്ന് ശീമാട്ടി ലോകപ്രസിദ്ധമാണ്. തികച്ചും വ്യത്യസ്തമായ പരസ്യങ്ങളും ജനസ്വീകാര്യതുമെല്ലാമാണ് ശീമാട്ടിയെ മറ്റൊരു തലത്തിലേക്ക് എടുത്തുയര്‍ത്തിയത്. ഇപ്പോഴിതാ തന്റെ ബിസിനസ്സിനെ കുറിച്ചും അതിലേക്ക് എത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് ബീന.

Advertisements

ജീവിതത്തില്‍ വിജയിച്ച ഏത് സംരഭകര്‍ക്കും തങ്ങള്‍നേരിട്ട കളിയാക്കലുകളുടെയിം കഷ്ടതകളുടെയും കഠിനാധ്വാനത്തിന്റെയും ഒരു കഥ പറയാനുണ്ടാവും. മികച്ച പല ബിസിനസ്സ് പ്രസ്ഥാനങ്ങളും പലരും പടുത്തുയര്‍ത്തിയത് ഇതെല്ലാം താണ്ടിയെത്തിയതിന് ശേഷമാകുമെന്നും ബീന പറയുന്നു.

Also Read: ആദ്യം കണ്ട പടങ്ങളിലുള്ള മമ്മൂക്കയായിരുന്നില്ല ഇതില്‍, ആ ചിരി പലതവണ റിപ്പീറ്റ് അടിച്ച് കണ്ടു, സ്‌നേഹ പറയുന്നു

ബീന കണ്ണന്‍ ജനിച്ചുവളര്‍ന്നത് വസ്ത്ര വ്യാപാര മേഖലയില്‍ പാരമ്പര്യമുള്ള കുടുംബത്തിലാണ്. ആദ്യം ഭര്‍ത്താവായിരുന്നു ബിസിനസ്സ് നടത്തിയിരുന്നത്. കാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചതോടെയാണ് ബീന ബിസിനസ്സിലേക്ക് ഇറങ്ങിയത്.

ഭര്‍ത്താവിനെ കാന്‍സര്‍ പിടിമുറുക്കിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മകള്‍ക്ക് അന്ന് ആറുമാസമായിരുന്നു പ്രായം, മറ്റുകുട്ടികളുമുണ്ട്. അക്കാലത്ത് തങ്ങളും റെഡിയാര്‍ സമുദായത്തില്‍ നിന്നും സ്ത്രീകള്‍ ആരും തന്നെ ജോലിക്ക് പോകുമായിരുന്നില്ലെന്ന് ബീന പറയുന്നു.

12 കൊല്ലം ഭര്‍ത്താവിന്റെ അസുഖത്തെയോര്‍ത്ത് കരഞ്ഞു. പിന്നീട് അച്ഛനാണ് തനിക്ക് ധൈര്യം തന്നത്. എന്തിനാണ് കരയുന്നതെന്ന് ചോദിച്ചുവെന്നും പിന്നീട് തനിക്ക് ജീവിതം പിടിക്കാനുള്ള വാശിയായിരുന്നുവെന്നും ബീന കണ്ണന്‍ പറയുന്നു. പല സ്ഥലങ്ങളിലും ഒറ്റയ്ക്ക് യാത്ര ചെയ്തു.

Also Read: ഇങ്ങനെയാണ് ഞാന്‍ സുന്ദരിയായത്, ട്രോളുകള്‍ക്ക് കിടിലന്‍ മറുപടിയുമായി കാജോള്‍, വൈറലായി ചിത്രം

ഗര്‍ഭിണിയായിരുന്നപ്പോള്‍ വീട്ടില്‍ റെയ്ഡ് നടന്നിട്ടുണട്. 13 മണിക്കൂര്‍ അവര്‍ ടോര്‍ച്ചര്‍ ചെയ്തു. ഇത് താങാങാനാവാതെ ഭര്‍ത്താവ് ഗുളിക കഴിച്ച് ആത്മഹത്യ ചെയ്തു. അന്ന് മറ്റാരും കൂടെയുണ്ടായിരുന്നി്‌ല്ലെന്നും റെയ്ഡിന്റെ പേരില്‍ എല്ലാ സ്വര്‍ണ്ണങ്ങളും അവര്‍ കൊണ്ടുപോയിരുന്നുവെന്നും ഭര്‍ത്താവ് മരിച്ചതോടെ ബിസിനസ്സ് താന്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ബീന പറയുന്നു.

Advertisement