മൗനരാഗം കുടുംബത്തിന് ഇത് വേദനയുടെ നാളുകള്‍; ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ; കണ്ണീരോടെ ബീന ആന്റണി

1560

ഏഷ്യാനെറ്റിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് മൗനരാഗം. പാവപ്പെട്ട ഊമപ്പെണ്‍കുട്ടി കല്യാണിയുടെയും ബിസിനസ്സുകാരനായ കിരണിന്റെയും കഥ പറയുന്ന സീരിയലില്‍ ഇപ്പോള്‍ സംഘര്‍ഷങ്ങളുടെ കാലമാണ്. ഇരുവരുടെയും പ്രണയവും വിവാഹവും അതോടൊപ്പം കിരണിന്റെ അമ്മാവന്റെ ചതിയില്‍ അകപ്പെട്ട അമ്മയെ രക്ഷിക്കാനുള്ള ശ്രമവുമൊക്കെയാണ് ഇപ്പോള്‍ സീരിയലില്‍ കാണിക്കുന്നത്.

സീരിയല്‍ വിജയകരമായി മുന്നോട്ടുപോകുന്നതിനിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാകുന്നത് മൗനരാഗം സീരിയല്‍ ലൊക്കേഷനിലെ ദുഃഖവാര്‍ത്തയാണ്. സീരിയലിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നതിനിടെയാണ് ഈ കുടുംബത്തെ തേടി ദുഃഖവാര്‍ത്ത എത്തിയത്.

Advertisements

മൗനരാഗം സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആദര്‍ശ് അകാലത്തില്‍ വിടവാങ്ങിയ വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. മൗനരാഗത്തിലെ താരങ്ങള്‍ എല്ലാവരും തന്നെ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ആദര്‍ശിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് എത്തിയിട്ടുണ്ട്.

ALSO READ- പറയേണ്ട കാര്യങ്ങള്‍ പറയുക തന്നെ വേണം; ഒന്നും കണ്ടില്ല കേട്ടില്ലായെന്ന് നടിച്ച് എപ്പോഴും നടക്കാന്‍ പറ്റില്ല; തുറന്നടിച്ച് അപര്‍ണ ബാലമുരളി

ബീന ആന്റണിയും ആദര്‍ശിനെ കുറിച്ച് സങ്കടത്തോടെയാണ് സംസാരിക്കുന്നത്. ‘മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ’ എന്നാണ് ബീന ആന്റണി വിഷമത്തോടെ പറയുന്നത്. ഈ വാര്‍ത്ത കേട്ടപ്പോള്‍ തങ്ങളുടെ ഹൃദയം നുറുങ്ങിപ്പോയെന്നും ബീന പറയുന്നു.

മൗനരാഗം സീരിയലിന്റെ വര്‍ക്കില്‍ തങ്ങളുടെയൊക്കെ പ്രിയപ്പെട്ട അസിസ്റ്റന്റ് ഡയറക്ടറാണ് ആദര്‍ശ് എന്നും ബീന പറയുന്നുണ്ട്. ഇത്രയും ഡെഡിക്കേറ്റഡായ ഒരു ടെക്‌നീഷ്യനും അത് പോലെ നല്ല പെരുമാറ്റവുമാണ് ആദര്‍ശിന് എന്നാണ് ബീന ആന്റണി പറയുന്നത്. തന്നോട് ആദര്‍ശ് പറഞ്ഞത് ചേച്ചി ഞാന്‍ സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പോകുന്നു എന്നായിരുന്നു.

തങ്ങള്‍ എല്ലാവരും പ്രിയപ്പെട്ട സുഹൃത്തിന് ആശംസ അറിയിച്ച് യാത്രയാക്കിയതാണെന്നും എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് അവന്റെ മരണവാര്‍ത്തയാണെന്നാണ് ബീന ആന്റണി പറയുകയാണ്. ആത്മാവിന് നിത്യശാന്തി കിട്ടട്ടെയെന്നും ബീന കൂട്ടിച്ചേര്‍ത്തു.

ALSO READ- എല്ലാവര്‍ക്കും വേണ്ടത് ഗോസിപ്പ്; ഒറ്റയ്ക്കാണ് അന്ന് പോയതെന്ന് പറഞ്ഞത് ആര്‍ക്കും ദഹിച്ചില്ല, കൂടെ ആരാണെന്ന് അറിയണമായിരുന്നു: നടി നയന എല്‍സ

ഇത് വിശ്വസിക്കാനാകുന്നില്ലെന്നാണ് നടി പ്രതീക്ഷ ബീനയുടെ പോസ്റ്റില്‍ കമന്റ് ചെയ്തിരിക്കുന്നത്. ആദര്‍ശിന് എന്ത് പറ്റിയതാ ചേച്ചിയെന്നും വല്ലാത്ത സങ്കടം തോന്നുന്നുവെന്നും ആയിരുന്നു സീരിയലില്‍ നടനായ നലീഫിന്റെ കമന്റ്.

Advertisement