ഞാന്‍ ഭയങ്കര സന്തോഷത്തിലാണ്, ഈ സന്തോഷം നിങ്ങളെയും അറിയിക്കണം, പുതിയ വിശേഷം പങ്കുവെച്ച് ബീന ആന്റണി, ആശംസകളുമായി കുടുംബം

153

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

Advertisements

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Also Read: അന്ന് കാവ്യയുടെ കാര്‍ കൊക്കയിലേക്ക് മറിയേണ്ടതായിരുന്നു, അത് ആലോചിക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു, നടുക്കുന്ന അനുഭവം പങ്കുവെച്ച് ക്യാമറമാന്‍

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.

ഇരുവരും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ബീന ആന്റണിയും മനോജും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബീന ആന്റണി. സീരിയല്‍ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയിരിക്കുകയാണ് താരം.

Also Read: സൂപ്പര്‍താരമായതിന് ശേഷവും എന്നെ മറന്നില്ല, വിക്രമിന്റെ ആ പ്രതികരണം എന്നെ ശരിക്കും ഞെട്ടിച്ചു, നടന്‍ വിക്രമിനെ കുറിച്ച് ദിനേശ് പണിക്കര്‍ പറയുന്നു

മൗനരാഗം ഇത്തവണയും റേറ്റിങില്‍ ഒന്നാമതെത്തിയിരിക്കുകയാണ്. തനിക്ക് ഇത് വളരെ സന്തോഷം ഒരു അഭിനേതാവ് എന്ന നിലയില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ലൊക്കേഷനില്‍ എല്ലാവരും വളരെ ഹാപ്പിയിലാണെന്നും ബീന ആന്റണി പറയുന്നു.

Advertisement