കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.
ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ആരോമല്‍ എന്നാണ് മകന്റെ പേര്.
ഇപ്പോഴിതാ മകനെ കുറിച്ച് സംസാരിക്കുകയാണ് ബീന. ആരോമല്‍ ഒരു മടിയനാണെന്നും ചായ കുടിച്ച ഗ്ലാസ് പോലും എടുത്തുവെക്കില്ലെന്നും എല്ലാറ്റിനും തന്റെ സഹായം വേണെമെന്നും പുറത്തുപോയി പഠിക്കേണ്ടി വന്നാല്‍ എല്ലാം തനിച്ചല്ലേ ചെയ്യേണ്ടതെന്നും ബീന പറയുന്നു.
എപ്പോഴും ഫോണ്‍ നോക്കിയിരിക്കുന്നതാണ് അവന്റെ പണി. തനിക്ക് പെണ്‍കുട്ടികളില്ല, അപ്പോള്‍ തനിക്ക് എല്ലാ ഹെല്‍പ്പും ചെയ്യേണ്ടത് ഇവനല്ലേ എന്നും ആണ്‍കുട്ടികളായാല്‍ അമ്മമാരോട് സ്‌നേഹം വേണമെന്നും തന്റെ അമ്മ കഷ്ടപ്പെടുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമല്ലോയെന്നും പക്ഷേ അവന്‍ അങ്ങനൊന്നുമല്ലെന്നും ബീന പറയുന്നു.