കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.
ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.
Also Read: എപ്പോഴും ഷൈനിന് ആ ഒരു വിചാരം മാത്രമേ ഉള്ളു, വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ലക്ഷ്മി
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്. നിലവില്‍ മൗനരാഗമടക്കമുള്ള സീരിയലുകളില്‍ അഭിനയിക്കുകയാണ് ബീന.
ഇപ്പോഴിതാ താരം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നുപോയാണ് താന്‍ ജീവിതത്തില്‍ ഇവിടെ വരെ എത്തിനില്‍ക്കുന്നതെന്ന് നടി എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ പറയുന്നു.
Also Read: വെണ്ണക്കൽ ശിൽപം പോലെ, സാരി ഉടുത്ത ഹണിറോസിനെ കാണാൻ എന്തു ഭംഗിയാണെന്ന് ആരാധകർ …
സന്തോഷവും ദുഃഖവും നിറഞ്ഞ ഒത്തിരി കാര്യങ്ങളുണ്ട്. കുടുംബമാണ് ഏറ്റവും വലിയ സന്തോഷം. ഒരു ആര്‍ട്ടിസ്റ്റായതില്‍ അതിലും സന്തോഷിക്കുന്നുവെന്നും എവിടെ പോയാലും എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും ബീന ആന്റണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജീവിതത്തിലെ ദുഃഖങ്ങളും നടി പങ്കുവെച്ചു. മാതാപിതാക്കളെ നഷ്ടമായത് വലിയ വിഷമമുണ്ടാക്കിയെന്ന് നടി പറയുന്നു.ചേച്ചിയുടെ മൂത്ത മകന്‍ ബെന്നിന്റെ മരണവും ഒത്തിരി തളര്‍ത്തിയെന്നും ബീന കൂട്ടിച്ചേര്‍ത്തു. അവന്റെ കിഡ്‌നി തകരാറായിരുന്നുവെന്നും അവന്റെ വിയോഗം സഹിക്കാന്‍ പറ്റാത്തതാണെന്നും നടി പറയുന്നു.