മനുവുമായി പലതവണ വഴക്കിട്ടു, മൂന്നാഴ്ച വരെ മിണ്ടാതിരുന്നിട്ടുണ്ട്, പലപ്പോഴും പിരിയാമെന്ന് വിചാരിച്ചു, വഴക്കിടാറില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് കള്ളമാണ്: ബീന ആന്റണി

233

കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

Advertisements

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. ഇവര്‍ക്ക് ഒരു മകനുണ്ട്. ആരോമല്‍ എന്നാണ് മകന്റെ പേര്. പ്രണയിച്ചുള്ള ഇന്റര്‍ കാസ്റ്റ് മാര്യേജായിരുന്നു ഇവരുടേത്.

ALSO READ- കൂളിംഗ് ഗ്ലാസ് വെച്ച് ഒരുങ്ങി കുഴപ്പമൊന്നുമില്ലാതെ പോയ ഡാഡി പിന്നെ തിരികെ വന്നില്ല; ഡോക്ടര്‍മാരുടെ ഭാഗത്ത് ഉണ്ടായത് ഗുരുതര വീഴ്ച; തുറന്നടിച്ച് കൊല്ലം അജിത്തിന്റെ മകള്‍

ഇപ്പോഴിതാ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുകയാണ് ബീന ആന്റണി. അഭിനേതാക്കളായതിനാല്‍ തന്നെ പല പ്രയാസങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും പിരിയാമെന്ന് കരുതിയിട്ടുണ്ടെന്നാണ് ബീന പറയുന്നത്.

പിണക്കം തീര്‍ന്നാല്‍ പിന്നീട് എല്ലാം മനസിലാക്കി മുന്നോട്ട് പോവുകയാണ് ചെയ്യുന്നതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ബീന ആന്റണി പറഞ്ഞു.

താനും മനുവും പല തവണ വഴക്കിട്ടിട്ടുണ്ട്. ഭയങ്കരമായി ദേഷ്യപ്പെടും. ഇടയ്ക്ക് നമുക്ക് പിരിയാമെന്ന് വരെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതൊന്നും അവിടെ തീരുന്നില്ല. നമ്മള്‍ എത്രത്തോളം സ്നേഹിച്ചിരുന്നതാണ് എന്നാണ് അപ്പോള്‍ ചിന്തിക്കുക. ഉള്ളിന്റെ ഉള്ളില്‍ ആ സ്നേഹവും ബോണ്ടിങ്ങും അങ്ങനെ കിടക്കുന്നുണ്ടെന്ന് ബീന ആന്റണി പറയുന്നു.

ALSO READ-”എന്റെ പേര് പ്രിയ വാസുദേവ് മണി അയ്യര്‍ എന്നല്ല, അയ്യര്‍ എന്റെ ജാതി പേരാണ്; പ്രിയാമണി എന്ന ഒറ്റ പേരാക്കാന്‍ പറഞ്ഞത് ജ്യോത്സ്യന്‍”: വെളിപ്പെടുത്തി താരം

‘നമ്മുടെ കുഞ്ഞ്, കുടുംബം, നമുക്ക് ചുറ്റുമുള്ള ആളുകള്‍ ഇതെല്ലാം ആ സമയം നമ്മള്‍ മുന്നില്‍ കാണും. എനിക്ക് എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ട്.അത് മനു അഡ്ജസ്റ്റ് ചെയ്യുന്നു. അപ്പോള്‍ മനുവിന്റെ എന്ത് കുറ്റങ്ങളും കുറവുകളും ഞാനും അഡ്ജസ്റ്റ് ചെയ്യണം.’- ജീവിതത്തെ കുറിച്ചുള്ള തിയറി താരം വെളിപ്പെടുത്തുന്നത് ഇങ്ങനെ.

തന്റെ അറിവില്‍ ആരും പെര്‍ഫെക്ട് അല്ല. താന്‍ ഒരിക്കലും ഒരു പെര്‍ഫെക്ട് വുമണ്‍ അല്ല. എനിക്കും കുറവുകളുണ്ട്. അപ്പോള്‍ രണ്ടുപേരും അഡ്ജസ്റ്റ് ചെയ്താല്‍ മാത്രമേ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. ഇന്നുവരെ വഴക്കിട്ടിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ഏറ്റവും വലിയ നുണയാണെന്നും താരം വിശദീകരിച്ചു.

ഇത് വിവാഹത്തിന്റെ ഇരുപതാമത്തെ വര്‍ഷമാണ്. ചില വഴക്കു കളും പിണക്കങ്ങളും നീണ്ടു പോയിട്ടുണ്ട്. മൂന്നാഴ്ച്ച വരെയൊക്കെ മിണ്ടാതെയിരുന്ന സാഹചര്യം ഉണ്ടായി. എന്നാല്‍ പിരിയുന്നതിലേക്ക് ഒന്നും എത്തിയില്ല. കുടുംബത്തിന്റെ സപ്പോര്‍ട്ട് തന്നെയാണ് അഭിനയത്തില്‍ തുടരാന്‍ കാരണം ബീന ആന്റണി പറയുകയാണ്.

Advertisement