കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.
ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.
ഇപ്പോഴിതാ തനിക്ക് അപ്രതീക്ഷിതമായി ന്യൂമോണിയ വന്നതിനെ കുറിച്ച് ബീന ആന്റണി പങ്കുവെച്ച പോസ്റ്റ് ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ എന്താണ് പറ്റിയതെന്ന് ചോദിച്ച് ആരാധകര്‍ കമന്റ് ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു. ഇതിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ബീന ആന്റണി.
മുട്ടന്‍ പണിയാണ് കിട്ടിയത്. നല്ല ക്ഷീണവും ചുമയുമൊക്കെയുണ്ടായിരുന്നുവെന്നും തനിക്ക് ന്യൂമോണിയാണെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി എന്നും ഒത്തിരിയേറെ ദിവസങ്ങളാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്നും ആരും അസുഖങ്ങള്‍ വന്നാല്‍ സ്വയം ചികിത്സിക്കരുതെന്നും ബീന ആന്‍ണി പറയുന്നു.