കേശുവിന്റെ അമ്മയെന്ന് പറയുന്നത് അഭിമാനം മാത്രം; അവനെ അഭിനയത്തിന് വിടാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജോലി പോലും താന്‍ രാജിവെച്ചു; ബീന പറയുന്നു

397

മലയാളം മിനിസ്‌ക്രീനില്‍ ഏറെ സൂപ്പര്‍ഹിറ്റായി മാറിയ ഹാസ്യ പരമ്പര ആയിരുന്നു ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകും പരമ്പരയെ പോലെ തന്നെ അതിലെ അഭിനേതാക്കളും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരര്‍ ആയിരുന്നു.

ഈ പരമ്പരയിലുടെൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ കുട്ടികുറുമ്പന്‍ ആണ് അല്‍സാബിത്ത്. ഉപ്പും മുളകും കുടുംബത്തിലെ ബാലുവിന്റെ മൂന്നാമത്തെ മകനായിരുന്നു കേശു എന്ന അല്‍സാബിത്ത്. സീരിയലിലെ ഒരു കാഥാപാത്രം ആയിട്ടല്ല കേശുവിനെ മലയാളി പ്രേക്ഷകര്‍ കാണുന്നത്.

Advertisements

തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിട്ട് തന്നെയാണ്. ചെറുപ്രായത്തില്‍ തന്നെ കുടുംബ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറാന്‍ ഈ കുട്ടി താരത്തിന് സാധിച്ചിട്ടുണ്ട് എന്നതാണ് അതിനു പിന്നിലുള്ള സത്യം. കേശുവിന്റെ യാതാര്‍ത്ഥ പേര് അല്‍സാബിത്ത് എന്നാണെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ എല്ലാവരുടേയും കേശുകുട്ടനാണ് താരം ഇന്നും.

ALSO READ- എന്റെ ലിമിറ്റേഷന്‍സ് എനിക്കറിയാം; ആ പടത്തോട് ഓക്കെ പറയാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്: അന്ന ബെന്‍

അതേസമയം, മകനെ കുറിച്ച് പറയുകയാണ് അമ്മ ബീന ഇപ്പോള്‍, മകന്റെ സീരിയല്‍ ഷൂട്ടിങ്ങിന് കൂട്ടുപോകാന്‍വേണ്ടി കേന്ദ്ര ഗവണ്മെന്റ് ജോലി രാജിവച്ചെന്ന് പറയുകയാണ് ബീന. പഠനത്തിലും അഭിനയത്തിലും ഒരുപോലെ മിടുക്കനാണ് കേശുവെന്നും ഇന്ന് തന്റെ അഭിമാനമാണ് അവനെന്നും ബീന പറയുകയാണ്.

അല്‍സാബിത് എന്ന പേരു പോലും ആര്‍ക്കും അറിയില്ല. എല്ലാവര്‍ക്കും കേശു എന്ന പേരാണ് കൂടുതല്‍ പരിചയം. കുടുംബത്തില്‍ നിന്ന് ആരും അഭിനയമേഖലയില്‍ ഇല്ല. ശ്രീ ശബരീശന്‍ എന്ന അവന്റെ ആല്‍ബം ചെയ്തത് നിസ്സാം പത്തനാപുരമായിരുന്നു. നിസ്സാം ആണ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലേക്കും, കലാരംഗത്തെയ്ക്കും അവനെ എത്തിച്ചതെന്ന് ബീന വെളിപ്പെടുത്തുന്നു.

ALSO READ- പ്രസവത്തിന്റെ ചെലവ് നോക്കിയത് ഞാന്‍ തന്നെ,രണ്ട് മക്കളുടെയും മാമോദീസ ഒന്നിച്ച് നടത്തണം; അതിനുമുന്‍പ് കല്യാണം നടക്കുമോ എന്നറിയില്ല; ഡിവൈന്‍

അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടാണ് രാത്രി രണ്ടര മണിക്കൊക്കെ അവന്‍ അഭിനയിക്കാന്‍ നില്‍ക്കും. മൂന്നു സോങ് ആണ് അന്ന് ചെയ്തത്. തന്റെ അച്ഛന് ഭയങ്കര ഇഷ്ടമായിരുന്നു അവനെ അഭിനയിപ്പിക്കാന്‍ വിടാന്‍. ശബരീശന്‍ ആയിരുന്നു തുടക്കം. മകന്റെ ആദ്യ പ്രതിഫലം കിട്ടിയപ്പോള്‍ അഭിമാനം ആയിരുന്നു. സന്തോഷം എന്നതിലുപരി അഭിമാനം ആയിരുന്നെന്നും ബീന പറഞ്ഞു.

നമ്മള്‍ താമസിക്കുന്നതിന്റെ തൊട്ട് അടുത്തായതുകൊണ്ട് ഇപ്പോള്‍ ഉപ്പും മുളകും സെറ്റിലേക്ക് പോകാറില്ല. പക്ഷേ ദൂരത്തേക്ക് പോയാല്‍ ഉറപ്പായും കൂടെ പോകും. ഇപ്പോള്‍ പ്ലസ് വണ്‍ ആയിെനന്നും എട്ടുവയസ്സ് ആയിരുന്നു ഉപ്പും മുളകിലും എത്തുമ്പോഴെന്നും ബീന പറഞ്ഞു.
ALSO READ- പ്രസവത്തിന്റെ ചെലവ് നോക്കിയത് ഞാന്‍ തന്നെ,രണ്ട് മക്കളുടെയും മാമോദീസ ഒന്നിച്ച് നടത്തണം; അതിനുമുന്‍പ് കല്യാണം നടക്കുമോ എന്നറിയില്ല; ഡിവൈന്‍
എല്ലാ ദിവസവും സ്‌കൂളില്‍ പോകാന്‍ ആകില്ലെങ്കിലും സ്‌കൂളുകാര്‍ തരുന്ന സപ്പോര്‍ട്ട് അത്രയും വലുതാണ്. എല്ലാ നോട്ട്‌സും കളക്ട് ചെയ്യാറുണ്ട്. ഇത് വരെയുള്ള എല്ലാ ചാപ്റ്ററും അല്‍സാബിത് കംപ്ലീറ്റ് ആക്കിയിട്ടുണ്. പഠിക്കാന്‍ മിടുക്കനാണ്, പത്താം ക്ളാസില്‍ 81 % മാര്‍ക്ക് കിട്ടി. എറണാകുളത്തു പഠിക്കാന്‍ അവന് താത്പര്യമില്ല, പത്തനാപുരത്തു മതി എന്ന വാശി ആയിരുന്നെന്നും ബീന പറയുകയാണ്.

അവന് ആ നാടിനോട് വല്ലാത്ത സ്‌നേഹം ആയിരുന്നു. കൂട്ടുകാരെയും ഒക്കെ കാണാന്‍ വേണ്ടിയാണ് അവന്‍ ഈ നാട്ടില്‍ നിന്നും പോകാതെ നിക്കുന്നത്. കേന്ദ്രഗവണ്‍മെന്റ് ജോലി രാജിവച്ചിട്ടാണ് മോന്റെ കൂടെ ഇറങ്ങിത്തിരിച്ചതെന്നും കുറച്ചുനാള്‍ ലീവെടുത്തു മോന്റെ കൂടെ പോയെന്നും ബീന പറയുകയാണ്.

പിന്നെ, അവന്റെ കൂടെ പോകാന്‍ ആരുമില്ലാത്ത അവസ്ഥ വന്നു. അതോടെ ജോലി കളഞ്ഞു. എന്തിനാണ് ജോലി കളഞ്ഞത് എന്ന് ഇപ്പോഴും ആളുകള്‍ ചോദിക്കും. പക്ഷെ താന്‍ ചിന്തിച്ചത് താന്‍ അവനുവേണ്ടി അല്ലേ ജീവിക്കുന്നത്. സമ്പാദിച്ചാലും അവനു വേണ്ടി. ജോലി രാജിവയ്ക്കുകയായിരുന്നു എന്നും ബീന പറഞ്ഞു.

Advertisement