ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്! ചുറ്റുപാടുകളുമായൊന്നും ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല, ഞങ്ങൾ മൂന്നുപേരുമുള്ള ലോകമാണ് : ഇമോഷണലായി ധന്യ മേരി വർഗ്ഗീസ്

129

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ധന്യ മേരി വർഗീസ്. ഇത്തവണ ബിഗ് ബോസിൽ മത്സരിക്കാൻ ധന്യയും ഉണ്ട്. എന്റെ മകളായി അഭിനയിച്ച കുട്ടിയില്ലേ എന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ധന്യയെ സ്വാഗതം ചെയ്തത്. ഷോയിലേക്ക് വരുമ്പോൾ മകനെയാണ് കൂടുതൽ മിസ് ചെയ്യുന്നതെന്ന് ധന്യ പറഞ്ഞിരുന്നു. അമ്മ വിജയിച്ച് വരുന്നത് കാണാനാണ് അവൻ കാത്തിരിക്കുന്നതെന്നും ധന്യ പറഞ്ഞിരുന്നു. മകനെക്കുറിച്ച് പറഞ്ഞ് ഇടയ്ക്ക് ധന്യ ഇമോഷണലായിരുന്നു.

എല്ലാവരുടേയും മുന്നിൽ കരയുന്നത് ഇഷ്ടമില്ലാത്തയാളാണ് ഞാൻ. മോനെ അങ്ങനെ അധികം പേരുടെ കൂടെ കളിക്കാനൊന്നും വിടാറില്ല. ഞങ്ങളാണ് എപ്പോഴും അവന്റെ കൂടെയുള്ളത്. നേരത്തെയും കുറച്ചുകാലം അവനെ പിരിഞ്ഞിരിക്കേണ്ടി വന്നിരുന്നുവെന്നുമായിരുന്നു ധന്യ ബ്ലെസ്ലിയോട് പറഞ്ഞത്.

Advertisements

ALSO READ

ദേഷ്യപ്പെട്ട് ചിലപ്പോൾ ഇറങ്ങിപ്പോകും, ആദ്യം ഇറങ്ങിപ്പോയപ്പോൾ ഞാൻ ഹൃദയം തകർന്ന് ഇരുന്നു! ചിലപ്പോൾ ഭഗവാൻ കൃഷ്ണനോട് വരെ പിണങ്ങും : മനോജിന്റെ സ്വഭാവത്തെ കുറിച്ച് ബീന ആന്റണി

ഒരുപാട് കാര്യങ്ങൾ മറന്നുകളയാനുണ്ട്. ചുറ്റുപാടുകളുമായൊന്നും ഞങ്ങൾക്ക് അധികം ബന്ധമൊന്നുമില്ല. ഞങ്ങൾ മൂന്നുപേരുമുള്ള ലോകമാണ്. ഇടയ്ക്ക് അവനെ ഞാൻ എന്റെ നാട്ടിൽ കൂത്താട്ടുകളത്ത് നിർത്തിയിരുന്നു. എന്റെ അമ്മയും പപ്പയുമായിരുന്നു ആ സമയത്ത് അവനെ നോക്കിയത്. അന്നവന് മൂന്ന് വയസൊക്കെയായിരുന്നു.

അവൻ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും. എന്നിട്ട് ഞാൻ ചെല്ലുന്നതും കാത്തിരിക്കും. എന്റെ കൂടെ കിടക്കാനാണ് അവന് ഇഷ്ടം. എന്റെ നാട് മനോഹരമാണ്, അതൊക്കെ കാണാനും അവിടെ കഴിയാനുമൊക്കെ പറ്റി. അത് കൊടുക്കാൻ എനിക്ക് പറ്റി. ഈ വർഷമാണ് ഞങ്ങൾ അവനെ കൂടെ കൊണ്ടുവന്നത്. എനിക്ക് അവനെയാണ് ശരിക്കും മിസ് ചെയ്യുന്നത്.

ALSO READ

മമ്മൂക്ക പോലും എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടല്ല, അന്ന് ദുൽഖർ എഴുതിയത് കണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി: വെളിപ്പെടുത്തലുമായി മനോജ് കെ ജയൻ

വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് വന്നതിൽപ്പിന്നെ നാട്ടിലേക്ക് അധികം പോയി നിക്കാനാവുമെന്നൊന്നും കരുതിയിരുന്നില്ല, എന്നാൽ മോനെ അവിടെ നിർത്താൻ പറ്റി. എന്റെ പപ്പയുടേയും മമ്മിയുടേയും സഹോദരന്റെയുമൊക്കെ സ്നേഹം അവൻ നന്നായിട്ട് കിട്ടിയിട്ടുണ്ട്. നേരത്തെ തന്നെ അവനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാമായിരുന്നു.

കുറച്ചുകാലം കൂടി അവൻ അവിടെ ആ നല്ല അന്തരീക്ഷത്തിൽ നിൽക്കട്ടെയെന്നായിരുന്നു ഇച്ചായൻ പറഞ്ഞത്. വലിയൊരു ഉയർച്ചയിൽ നിന്നായിരുന്നു ഞങ്ങൾ വീണത്. ആ വക കാര്യങ്ങളൊന്നും ഞാൻ ഓർക്കാനിഷ്ടപ്പെടുന്നില്ലെന്നും ധന്യ പറയുന്നുണ്ട്.

 

Advertisement