ഇന്ത്യന്‍ സിനിമയിലെ ഉലകനായകനാണ് കമലഹാസന്‍. പകരം വെക്കാന്‍ ആളില്ലാത്ത പ്രതിഭ. വര്‍ഷങ്ങളായി സിനിമയിലെ വിവിധ മേഖലകളിലും തിളങ്ങി കൊണ്ടിരിക്കുകയാണ് നടന്‍. പക്ഷെ കമലിന്റെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കാറുണ്ട്. പ്രണയവും, പ്രണയ തകര്‍ച്ചകളും, വിവാഹമോചനവുമെല്ലാം കമലിനെ സംബന്ധിച്ചിടത്തോളം സാധാരണമായെന്ന് വേണം പറയാന്‍.
കമലിന്റെ തുറന്ന് പറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങള്‍ക്ക് തിരികൊളുത്താറുണ്ട്. അതിലൊന്നാണ് സിനിമയില്‍ പ്രണയനായകനായി വിലസുമ്പോഴും യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ പ്ലേ ബോയ് ആകാന്‍ ആഗ്രഹിച്ചു എന്നുള്ളത്. 1978 ലാണ് കമല്‍ ആദ്യമായി വിവാഹിതനാകുന്നത്. നര്‍ത്തകിയായിരുന്ന വാണി ഗണപതിയായിരുന്നു കമലിന്റെ ആദ്യ ഭാര്യ. മലയാളത്തിന്റെ മുഖശ്രീയായ ശ്രീവിദ്യയുമായി കമല്‍ പ്രണയത്തിലായിരുന്നുവെന്ന് വാര്‍ത്തകള്‍ വന്ന് തുടങ്ങിയ സമയത്തായിരുന്നു വാണി ഗണപതിയുമായുള്ള പ്രണയവും പരസ്യമാകുന്നത്.
ആദ്യ വിവാഹശേഷമാണ് സരികയുമായുള്ള കമലിന്റെ ബന്ധം പുറത്തുവന്നത്. സരിക ശ്രൂതി ഹാസനെ പ്രസവിക്കുകയും ചെയ്തു. പിന്നീട് ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തി സരികയെ വിവാഹം ചെയ്തു. കുറച്ച് കാലത്തിന് ശേഷം അക്ഷരയും പിറന്നു. ഇതിന് ശേഷം സരികയുമായുള്ള ബന്ധം വേര്‍പെടുത്തി. പിന്നാലെ നടി ഗൗതമിയുമായി ലിവിങ് റിലേഷനിലായി. എന്നാല്‍ ഇതും അധികകാലം നീണ്ടില്ല.
ഇപ്പോഴിതാ കമല്‍ ഹാസ്സനെ കുറിച്ച് ബയില്‍വന്‍ രംഗനാഥന്‍ തന്റെ യൂട്യൂബിലൂടെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കമല്‍ ഹാസ്സന്റെ സിനിമകളില്‍ നിരന്തരമായി കിസ്സിങ് സീനുകളുണ്ടായിരുന്നുവെന്നും അതുകൊണ്ടുതന്നെ കമലിന് നായികമാരെ കിട്ടിയിരുന്നില്ലെന്നും ബയില്‍വന്‍ പറയുന്നു.
കമല്‍ ഹാസ്സന്‍ കെമിസ്ട്രി വര്‍്ക്കൗട്ട് ആവണമെന്ന് പറഞ്ഞ് എല്ലാ നടിമിരുമായി അടുത്തിടപഴകുമായിരുന്നു. അവസരം കിട്ടിയാല്‍ അവരെയൊക്കെ ചുംബിക്കുമെന്നും കമലിന്റെ സിനിമയില്‍ ലിപ്ലോക്ക് സീനുകള്‍ നിര്‍ബന്ധമായിരുന്നുവെന്നും എന്നാല്‍ രജനികാന്ത് വന്നതോടെ കമലിന്റെ മാര്‍ക്കറ്റ് ഇടിഞ്ഞുവെന്നും രജനികാന്ത് അത്തരം സീനുകള്‍ ചെയ്യാത്തതുകൊണ്ട് നായികമാരെല്ലാം രജനികാന്തിനൊപ്പം അഭിനയിച്ചുവെന്നും താരം പറയുന്നു.