കുഞ്ഞിനെ കാണാന്‍ സമ്മാനങ്ങളുമായി എത്തി സഞ്ജുവും ഭാര്യയും, സന്തോഷ നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് ബേസിലും എലിസബത്തും

166

മലയാളികളുടെ പ്രിയപ്പട്ട സംവിധായകനും നടനുമാണ് ബേസില്‍ ജോസഫ്. നല്ല ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബേസില്‍ ജോസഫ് പിന്നീട് അഭിനയരംഗത്തേക്ക് കടക്കുകയായിരുന്നു.

Advertisements

സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി സംവിധാനം ചെയ്തതിലൂടെയാണ് ബേസില്‍ ജോസഫ് ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിലെ തന്നെ ആദ്യ സൂപ്പര്‍ ഹിറോ ചിത്രമാണിത്. ടോവിനോ തോമസായിരുന്നു ചിത്രത്തിലെ നായകന്‍. സിനിമയുടെ രണ്ടാം ഭാഗവും ഒരുങ്ങുകയാണ്.

Also Read: വെറും വസ്ത്രമല്ല സാരി, അതൊരു ഭാഷയാണ്, നീല സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍, വൈറലായി ചിത്രങ്ങള്‍

ജയ ജയ ജയഹേയാണ് ബേസില്‍ ജോസഫ് അഭിനയിച്ച് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ ശ്രദ്ധിക്കപ്പെട്ട ാെരു ചിത്രം കൂടിയാണിത്. ഇതിനിടെ താരരാജാവ് മമ്മൂട്ടിയെ ഒരു പടം ചെയ്യുമെന്നും ബേസില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ കോട്ടയംകാരിയായ എലിസബത്തിനെ ബേസില്‍ വിവാഹം ചെയ്തിരുന്നു.

തന്നെ ഏറ്റവും നന്നായി മനസിലാക്കിയ വ്യക്തികളിലൊരാളാണ് എലിസബത്ത് എന്ന് ബേസില്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലൂടെയാണ് ബേസില്‍ ജോസഫും എലിസബത്തും തങ്ങള്‍ക്ക് കുഞ്ഞുപിറന്നെന്ന വിശേഷം പങ്കിട്ട് എത്തിയത്.

Also Read: എന്റെ ചിത്രത്തിന് വേണ്ടി മഞ്ജു ചോദിച്ച പ്രതിഫലം താങ്ങാവുന്നതിലും അപ്പുറമായിരുന്നു, എന്നാല്‍ ഒട്ടും കഷ്ടപ്പെടുത്താതെ പ്രിയാമണി ആ കഥാപാത്രം ചെയ്തു, തുറന്നുപറഞ്ഞ് നാസര്‍ ലത്തീഫ്

ഇപ്പോഴിതാ, ബേസിലിന്റെയും എലിസബത്തിന്റെയും കുഞ്ഞിനെ കാണാന്‍ കുറേ സമ്മാനങ്ങളുമായി എത്തിയിരിക്കുകയാണ് ക്രിക്കററ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും. ബേസില്‍ തന്നെയാണ് ഈ സന്തോഷനിമിഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

സഞ്ജുവിനും ചാരുലതയ്ക്കും ഒപ്പം ഭാര്യയും കുഞ്ഞും മാതാപിതാക്കളുമുള്ള ഒരു സെല്‍ഫി ബേസില്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. കുഞ്ഞു ജനിച്ചതിന് പിന്നാലെ സഞ്ജുവും ഭാര്യയും അയച്ച കാര്‍ഡും താരം പങ്കുവെച്ചിട്ടുണ്ട്.

Advertisement