മലയളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച യുവ സംവിധായകര്‍ നിരവധിയാണ്. ഇവരില്‍ തിളങ്ങി നില്ക്കുന്ന സംവിധായകനാണ് ബേസില്‍ ജോസഫ്. വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ ഒരിടം ബേസില്‍ ജോസഫ് കണ്ടെത്തിയിട്ടുണ്ട്.
ഒരു മികച്ച സംവിധായകന് മാത്രമല്ല, മറിച്ച് മികച്ച ഒരു നടന് കൂടിയാണ് താനെന്ന് അടുത്തിടെയായി താരം തെളിയിക്കുന്നുണ്ട്. ബേസില്‍ ജോസഫ് ആകെ മൂന്ന് സിനിമകള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ളു, എന്നാല്‍ മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായി മാറാന്‍ ഇതിലൂടെ ബേസിലിന് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ ഹിറ്റായി മാറിയ മിന്നല്‍ മുരളിയാണ് ബേസിലിന്റെ ഒടുവിലത്തെ സംവിധാനം ചെയ്ത ചിത്രം. ഇപ്പോള്‍ അഭിനയത്തിലാണ് താരം കൂടുതലും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു.
ഡിയര്‍ ഫ്രണ്ട്, ന്നാ താന്‍ കേസ് കൊട്, എന്നി ഈ വര്‍ഷത്തെ ചിത്രങ്ങളിലും ബേസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. പാല്‍ത്തു ജാന്‍വറാണ് ബേസിലിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇതില്‍ നായകനായാണ് ബേസില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷനിടെ താരം നല്കിയ ഒരു അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തില്‍ തന്റെ പ്രണയകഥ വെളിപ്പെടുത്തുകയായിരുന്നു ബേസില്‍. എന്‍ജിനിയറിങ്ങിന് പഠിക്കുന്ന സമയത്താണ് എലിസബത്തിനെ കണ്ടുമുട്ടിയതെന്നും പിന്നീട് പ്രണയത്തിലാവുകയായിരുന്നുവെന്നും താരം പറയുന്നു.
”റാഗിങ്ങിലൂടെയാണ് ആദ്യ പരിചയപ്പെടുന്നത്. ആദ്യ പ്രൊപോസല്‍ റിജെക്റ്റ് ചെയ്തെങ്കിലും പിന്നീട് ആള് ഇഷ്ടമാണെന്ന് പറഞ്ഞു. എലിസബത്ത് താമസിച്ചിരുന്നത് കോളേജ് ഹോസ്റ്റലില്‍ ആയിരുന്നില്ല.ഒരു രണ്ടു കിലോമീറ്റര്‍ നടക്കാന്‍ ഉണ്ടായിരുന്നു. നടന്ന് പോകുമ്പോള്‍ അവിടെ ഇവിടെ ഒക്കെ ആയി നില്ക്കും അങ്ങനെ അങ്ങനെ ഒക്കെ പോയി. ” ബേസില്‍ കൂട്ടിച്ചേര്‍ത്തു.
താനും എലിസബത്തും ഒരേ വെവ് ലെങ്ത്ത് ഉള്ളവരാണെന്നും ഒരേ വൈബണെന്നും ബേസില്‍ പറയുന്നു. തനിക്ക് എല്ലാ സപ്പോര്‍ട്ടും തന്ന് ഒപ്പം നില്ക്കുന്ന ആളാണ് എലിസബത്തെന്നും ബേസില്‍ കൂട്ടിച്ചേര്‍ത്തു.