വെള്ളം കൊണ്ട് തുടച്ചാല്‍ കറി പരക്കില്ലെ? മുണ്ടില്‍ കറി വീണതിന് വഴക്കിട്ടു ബഷീര്‍; തിരുവോണ ദിവസം പൊട്ടിക്കരഞ്ഞ് പെങ്ങള്‍; മഷൂറയ്ക്കും സങ്കടമായ വീഡിയോ പുറത്ത്

79

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ഇപ്പോഴിതാ ഓണാഘോഷത്തിന്റെ വീഡിയോകള്‍ പങ്കുവെയ്ക്കുന്ന തിരക്കിലാണ് ബഷീര്‍ ബഷിയും കുടുംബവും. ഓണം തുടങ്ങിയത് മുതല്‍ ബഷീര്‍ ബഷി കുടുംബത്തിനും ആഘോഷങ്ങള്‍ മാത്രമാണ്. ഇതിനിടെ ആഘോഷത്തിനിടെ കണ്ണൂീര്‍ പൊഴിച്ച ഒരു സംഭവമാണ് ബഷി പങ്കുവെച്ചിരിക്കുന്നത്.

ALSO READ- 10 പേരെ കണ്ടാൽ അതിൽ 8 പേരോട് പ്രണയം തോന്നും, ആകർഷണം തോന്നുന്നത് ഇത്തരക്കാരോട് മാത്രം; നടി ശ്രീലക്ഷ്മിയുടെ പ്രണയങ്ങൾ ഇങ്ങനെ, ഞെട്ടലോടെ ആരാധകർ

ഇത് മറ്റൊന്നുമല്ല ഒരു പ്രാങ്ക് വീഡിയോയാണ്. നേരത്തെയും ബഷിയുടെ പ്രാങ്ക് വീഡിയോകള്‍ വൈറലായിട്ടുണ്ട്. ഭാര്യമാരായിരുന്നു ബഷീറിന്റെ പ്രാങ്കിന് ഇരകള്‍. ഇത്തവണ പക്ഷെ പെങ്ങളെയാണ് ബഷി ഇ ര യാക്കിയത്. കുറേ കാലമായല്ലോ ഇക്കാ പ്രാങ്ക് ഒന്നും ചെയ്യാത്തത് എന്ന് ചോദിച്ചവര്‍ക്ക് വേണ്ടിയാണ് ഇത്തവണത്തെ വ്ളോഗ് എന്ന് തുടക്കത്തില്‍ തന്നെ പറയുന്നുണ്ട്. പ്രാങ്ക് ആണ് ബഷിയുടെ ഉദ്ദേശം എന്ന് മഷുറ ഒളിഞ്ഞ് നിന്ന് കേട്ടതോടെ, മഷുറയോടും സുഹാനയോടും കാര്യങ്ങള്‍ പറയുകയാണ്.

പിന്നീട്, നേരെ അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ കസിന്‍സും മറ്റ് പെങ്ങള്‍മാരും എല്ലാം ഓണ സദ്യ ഒരുക്കുന്ന തിരക്കിലായിരുന്നു. ജാസിക്ക എന്ന് വിളിയ്ക്കുന്ന സഹോദരിയ്ക്ക് ആയിരുന്നു ബഷി പ്രാങ്ക് ഉദ്ദേശിച്ചത്. ഉണ്ടാക്കി വച്ചിരിയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ക്ക് എല്ലാം എന്തെങ്കിലും ഒരു കുറ്റം പറഞ്ഞ് വഴക്കിടാം എന്ന് കരുതി ഓരോന്ന് രുചിച്ച് നോക്കുന്നതിന് ഇടയിലാണ് മുണ്ടില്‍ അല്പം കറി മറിഞ്ഞത്. അത് ബഷി ടിഷ്യു കൊണ്ട് തട്ടി കളയുന്നതിന് ഇടയില്‍ പാത്തി എന്ന് വിളിയ്ക്കുന്ന സഹോദരി വെള്ളം നനച്ച് തുടക്കാന്‍ ശ്രമിച്ചിരുന്നു.

ALSO READ-അഭിനയത്തിന് പ്രധാന്യം കൊടുക്കുമ്പോൾ ഗ്ലാമർ നോക്കണോ, മോഹൻലാലിന്റെ അമ്മയാവാനും തയ്യാർ; അഭിനയ മോഹം പറഞ്ഞ് മങ്ക മഹേഷ്

ഇതോടെ, വെള്ളമായതോടെ ഭക്ഷണത്തിന്റെ കറ എല്ലായിടത്തും ആയി എന്ന് പറഞ്ഞ് ബഷി വഴക്കിട്ടു തുടങ്ങി. വളരെ നാച്വറലായി തന്റെ നിരസം പ്രകടിപ്പിയ്ക്കുകയായിരുന്നു താരം. ആദ്യമൊക്കെ മുഖം മറച്ച് സോറിയെല്ലാം പറഞ്ഞെങ്കിലും ബഷി അത് തന്നെ പറഞ്ഞു കൊണ്ടിരുന്നതോടെ പാത്തിക്ക കരഞ്ഞു പോയി.

ഉടനെ കെട്ടിപ്പിടിച്ച് ബഷി സമാധാനിപ്പിക്കുകയും ചെയ്തു ബഷി. അതേസമയം, നാത്തൂനായ പാത്തിയ്ക്ക് കരയുന്നത് കണ്ടപ്പോള്‍ മഷുറയും ഇമോഷണലായി. ഈ വീഡിയോ ഇതിനോടകം ആരാധകര്‍ക്ക് ഇടയില്‍ ഹിറ്റായിരിക്കുകയാണ്.

Advertisement