മലയാളികള്‍ക്ക് ഏറെ സൂപരിചിതനാണ് നടനും മോഡലുമായ ബഷീര്‍ ബഷി. ബിഗ്‌ബോസ് മലയാളം പതിപ്പ് സീസണ്‍ ഒന്നില്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് ബഷീര്‍ ബഷി മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായി മാറിയത്.
തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്‌ബോസില്‍ വെച്ച് ആയിരുന്നു. പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്.
അതും പ്രണയ വിവാഹം തന്നെ ആയിരുന്നു. രണ്ടാമത്തെ ഭാര്യ മഷൂറ ഇപ്പോള്‍ ഗര്‍ഭിണിയാണ്. മാംഗ്ലൂരിലെ വീട്ടിലാണ് മഷൂറ ഇപ്പോഴുള്ളത്. മഷൂറയുടെ ബേബി ഷവര്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിനുശേഷം ബഷീറും ഭാര്യമാരും മക്കള്‍ക്കൊപ്പം സിനിമയ്ക്കും പോയിരിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ വിശേഷങ്ങളു ംസോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അജിത്തിന്റെ തുണിവ് സിനിമയ്ക്കാണ് ബഷിയും കുടുംബവും പോയിരിക്കുന്നത്. അതേസമയം, വീഡിയോ ആരംഭിക്കുമ്പോള്‍ ബഷി പറഞ്ഞ ചിലകാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര ഇഷ്ടമായിട്ടില്ല. സ്വന്തം മകളെ നിര്‍ത്തി അപമാനിച്ചത് പോരാതെ മകളെ തല്ലിയതിന്റെ പാടുകളെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇതിന് എതിരെ വീഡിയോയ്ക്ക് താഴെ നിശിതമായ വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞതവണ മകളായ സുനുവിന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയപ്പോള്‍ മാര്‍ക്ക് കുറവായിരുന്നു എന്നും അന്ന് താന്‍ ഒരുപാട് വഴക്ക് പറഞ്ഞു എന്നും ബഷി പറയുന്നുണ്ട്. കൂടാതെ ആരെങ്കിലും ടിവി ഓണ്‍ ചെയ്ത് ഇരിക്കുകയാണ് എങ്കില്‍, പഠിച്ചു കഴിഞ്ഞ ശേഷം കുറച്ച് നേരം കാണാം എന്നായിരുന്നു. സുനുവായി ടിവി ഓണ്‍ ചെയ്ത് കാണരുത് എന്നും നിര്‍ദ്ദേശിച്ചിരുന്നു.
കൂടാതെ, ക്രിസ്മസ് പരീക്ഷ നടത്തിയതിന്റെ പേപ്പറുകള്‍ സുനുവിന് കിട്ടിയിരുന്നു. മകളെ സ്‌കൂളില്‍ നിന്ന് കൂട്ടി വരുമ്പോള്‍ തന്നെ അമ്മയായ സോനു നല്ല ദേഷ്യത്തിലായിരുന്നു. വീട്ടിലെത്തിയതും മകളെ പൊതിരെ തല്ലുകയും ചെയ്തു.
സുനുവിന് കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ മാര്‍ക്ക് കുറവാണെന്നും സോനു അടിക്കുമ്പോള്‍ താനോ മഷുറയോ തടയാന്‍ പോയില്ല എന്നും ബഷീര്‍ പറയുന്നുണ്ട്. മകള്‍ക്ക് ആ തല്ല് ആവശ്യമായിരുന്നു എന്നാണ് ബഷി പറയുന്നത്. ഇനിയും മാര്‍ക്ക് കുറഞ്ഞാല്‍ ശിക്ഷ ഇതിലും കടുക്കും എന്നും ഇന്നലെ ഉമ്മ അടിച്ചതിന്റെ പാടൊക്കെ പോയോ എന്നും ബഷി ചോദിക്കുന്നുണ്ട്.
കൂടാതെ, മക്കള്‍ക്ക് കൊടുക്കുന്ന സൗകര്യങ്ങളും രക്ഷിതാക്കള്‍ എന്ന നിലയില്‍ അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുക്കുന്നതിനെ കുറിച്ചും ഇരുവരും സംസാരിക്കുന്നുമുണ്ട്. അതേസമയം, മക്കളെ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ തല്ലുന്നതും വഴക്ക് പറയുന്നതും ഒന്നും തെറ്റല്ല. എന്നാല്‍ ലക്ഷ കണക്കിന് ആളുകള്‍ കാണുന്ന ഒരു ചാനലിലൂടെ മകളെ നാണം കെടുത്തിയത് വളരെ മോശമായി പോയി എന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം.
മകള്‍ മുന്‍പ് നല്ല മാര്‍ക്ക് വാങ്ങിയിരുന്നു എന്ന് ബഷീര്‍ തന്നെ പറഞ്ഞു അപ്പോള്‍ എന്ത് കൊണ്ടാണ് മാര്‍ക്ക് കുറഞ്ഞതെന്ന് ചോദിക്കു എന്നും കമെന്റുകള്‍ ഉണ്ട്. കുഞ്ഞുങ്ങളോട് പരസ്യമായി മോശമായി പെരുമാറുന്നതു അവരുടെ മൈന്റിനെ മോശമായി ബാധിയ്ക്കുമെന്ന് ആളുയകള്‍ ഇവരെ തിരുത്തുന്നു.