രണ്ട് കെട്ടി സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ബഷീർ ബഷി പ്രേക്ഷകരുടെ ഇഷ്ട വ്‌ളോഗറാണ്. ബഷീറിന്റെ രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്. അടുത്തിടെയാണ് താരത്തിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി വരുന്നുണ്ടെന്നുള്ള കാര്യം കുടുംബം ആരാധകരുമായി പങ്കുവെച്ചത്. ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറയാണ് ഗർഭം ധരിച്ചത്.
ഇതോടെ ഇവരുടെ വിശേഷങ്ങൾ അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഒരുപറ്റം ആരാധകർ. എന്നാൽ ബഷീർ ബഷി പങ്കുവെച്ച പുത്തൻ വീഡിയോ ആരാധകർക്ക് സമ്മാനിക്കുന്നത് വേദനയാണ്. കാരണമാകട്ടെ, ഗർഭിണിയായ മഷൂറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രിയിൽ ഇരിക്കുന്ന വീഡിയോ ആണ് ബഷീർ പങ്കുവെച്ചിരിക്കുന്നത്.
മഷുവിന് സുഖമില്ലാതെ ഹോസ്പിറ്റലിലേക്ക് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. രണ്ട് ദിവസമായി പുതിയ വീഡിയോകളൊന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് നിരവധി പേരാണ് മെസേജും ഇമെയിലും ഒക്കെ ചെയ്യുന്നത്. അതിന് കാരണം രണ്ട് ദിവസമായി മഷുവിന് തീരെ വയ്യാതിരിക്കുകയാണ്. നല്ല പനിയുണ്ട്. അതേപോലെ അലർജിയുടെ പ്രശ്നങ്ങളും വല്ലാതെ അലട്ടുകയാണ്.
ഗർഭിണിയായ സമയത്ത് അലർജി പ്രശ്നങ്ങൾ വല്ലാതെ കൂടുകയായിരുന്നു. മഷു കൺസെൽട്ട് ചെയ്യുന്ന ഡോക്ടറിനെ വിളിച്ച് മരുന്ന് കഴിച്ചെങ്കിലും പൂർണ്ണമായി മാറിയിട്ടില്ല. കഴിഞ്ഞ ദിവസം കുറഞ്ഞുവെന്ന് കരുതിയതാണ്, എന്നാൽ ഇപ്പോൾ വീണ്ടും കൂടി. സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. അങ്ങനെയാണ് ഇന്ന് ആശുപത്രിയിലേക്ക് പോകുന്നതെന്ന് ബഷീർ പറയുന്നു. ‘ഗർഭിണിയായത് കൊണ്ട് ഇനിയും വെച്ചുകൊണ്ട് ഇരിക്കുന്നത് ശരിയല്ല.
അങ്ങനെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. എനിക്ക് അലർജിയുണ്ട്, എന്നാൽ എന്റെ ജീവിതത്തിൽ ഇത്രയും വയ്യാതെ ആകുന്നത് ഇപ്പോഴാണെന്ന് മഷൂറയും പറഞ്ഞു. കൊവിഡ് ടെസ്റ്റും അലർജി ടെസ്റ്റും ഡെങ്കിയുടെ ടെസ്റ്റ് നടത്തിയിരുന്നു. അതിന്റെ റിസൽട്ട് കിട്ടാൻ ഒരു ദിവസം എടുക്കും അത് കഴിഞ്ഞ് ചെല്ലാനാണ് ഡോക്ടർ പറഞ്ഞതെന്നും ഇവർ പറയുന്നു. അതേസമയം, മഷൂനെ കണ്ടിട്ട് സങ്കടം വരുന്നു, പെട്ടെന്ന് സുഖമാവട്ടെ, പ്രാർത്ഥനയിൽ ഉൾപ്പെടുത്താം.
മഷൂറ ചിരിച്ച് കണ്ടപ്പോഴാണ് സമാധാനമായത് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. അടുത്തിടെയാണ് ഇളയ മകൻ സൈഗുവിന് ഒരു മൈനർ സർജറി കഴിഞ്ഞത്. ‘മൂന്നാം വയസിലാണ് അവന്റെ മൂക്കിൽ ദശ വളരുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. അന്ന് ഡോക്ടറെ കാണിച്ചപ്പോൾ മുക്കിലൊഴിക്കാനുള്ള മരുന്ന് തന്നു.
ഇപ്പോൾ അവന് അഞ്ച് വയസ് കഴിഞ്ഞു. അന്ന് ഡോക്ടർ പറഞ്ഞത് സാധാരണ കുട്ടികളിൽ മരുന്നൊഴിച്ച് കഴിയുമ്പോൾ തനിയെ മാറും എന്നാണ്’. ‘സൈഗുവിന്റെ കാര്യത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചത്. ദശ വളർന്ന് രാത്രികളിൽ ശ്വാസം കിട്ടാൻ അവൻ വിഷമിക്കുന്ന അവസ്ഥയാണ് ഉണ്ടായത്. വായിൽ കൂടെയാണ് അവൻ പലപ്പോഴും ശ്വാസം എടുക്കുന്നത്. അത് കാണുമ്പോൾ നമുക്ക് ഭയമാകും. സർജറി കഴിഞ്ഞ് മോൻ സുഖമായി ഉറങ്ങുകയാണ്.
ഇത്രയും നാൾ ഉറങ്ങാൻ നേരം വാ തുറന്ന് വെച്ച് ഉറങ്ങുകയും ശ്വസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന എന്റെ മോൻ സുഖമായി ഉറങ്ങുന്നത് കാണുമ്പോൾ തന്നെ ഒരു ആശ്വാസമാണ്. സർജറി കഴിഞ്ഞതിന്റെ ചെറിയ ഒരു ക്ഷീണം മാത്രമേയുള്ളൂ. സർജറി ചെയ്യുന്നതിന് മുമ്പ് അനസ്‌തേഷ്യ കൊടുത്തപ്പോൾ കരഞ്ഞ് കൊണ്ടിരുന്ന സൈഗു വേഗം ബോധം പോയ രംഗം കണ്ട് നിക്കാൻ കഴിഞ്ഞില്ലെന്ന് ബഷീർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.