മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.
ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു ബഷീറിന്റെ സഹോദരിയുടെ വിവാഹം നടന്നത്. ബഷീര്‍ കുടുംബസമേതം വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
ഇതിന്റെ വീഡിയോ താരം പങ്കുവെച്ചിരുന്നു. വിവാഹശേഷം വധുവിനൊപ്പമുള്ള ബഷീറിന്റെ ഒരു ഷോര്‍ട് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തന്റെ ഇളയമകന്‍ ഇബ്രുവിനെ ബഷീര്‍ കൈയ്യിലെടുത്തുകൊണ്ടുള്ളതായിരുന്നു വീഡിയോ. ഇത് പല സദാചാരവാദികളെയും ദേഷ്യത്തിലാക്കി.
നിരവധി പേരാണ് വീഡിയോക്ക് കമന്റ് ചെയ്തത്. സൈഗു കുഞ്ഞായിരുന്നപ്പോ എപ്പോഴും സുഹാനയുടെ കൈയ്യില്‍ തന്നെയായിരുന്നുവെന്നും ബഷി ഒന്ന് എടുത്ത് കണ്ടിട്ടേയില്ലെന്നും ഒരാള്‍ പറയുന്നു. മറ്റൊരാള്‍ മഷൂറയെ കുറിച്ചായിരുന്നു കുറ്റം പറഞ്ഞത്.
മഷൂറാന്റെ ഉമ്മ എപ്പോഴും ഇവര്‍ക്കൊപ്പം തന്നെയാണേ, എപ്പോഴും കൂടെയുണ്ടെല്ലോ എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. സൈഗു കുഞ്ഞായിരുന്നപ്പോള്‍ ബഷി യൂട്യൂബില്‍ സജീവമായിരുന്നില്ലെന്ന ചര്‍ച്ചകളും ഉയരുന്നുണ്ട്.