മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട സോഷ്യൽ മീഡിയ സെലിബ്രിറ്റികളിൽ ഒരാളാണ് ബഷീർ ബഷിയും, കുടുംബവും. രണ്ട് ഭാര്യമാരുള്ള ബ,ഷീർ തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഈ അടുത്താണ് വരവേറ്റത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെയാണ് ബഷീറും ഭാര്യമാരും പങ്ക് വെക്കാറുള്ളത്. ബിഗ് ബോസിലൂടെയാണ് ബഷീറിനെ മലയാളികൾ അറിയാൻ തുടങ്ങിയത്. പിന്നാലെ താരം കുടുംബസമേതം സോഷ്യൽ മീഡിയയിൽ സജീവമായി മാറുകയായിരുന്നു.
ഇപ്പോഴിതാ തന്റെ ഭാര്യ സുഹാനയെ കുറിച്ച് ബഷീർ ബഷി മുമ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിങ്ങൾ കരുതുന്നത് പോലെ ഞാൻ സുഹാനയെ നിർബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും, ഞങ്ങളുടെ പ്രണയം ലൗ ജിഹാദല്ലെന്നുമാണ് താരം പറയുന്നത്. ബഷീറിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ സുഹാനയെ മതം മാറ്റി എന്ന രീതിയിലാണ് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.
Also Read
ഇഴുകി ചേരുന്നതും ചുംബിക്കുന്നതും മുസ്തഫയ്ക്ക് ഇഷ്ടമല്ല: പ്രിയാമണി പറഞ്ഞത് കേട്ടോ
ലൗ ജിഹാദ് ആണെന്നാണ് ചിലർ പറയുന്നത്. പക്ഷെ ഞാൻ പ്രണയിക്കുന്ന സമയത്തും സുഹാനക്ക് ഇസ്ലാം മതത്തോട് താത്പര്യം ഉണ്ടായിരുന്നു. ഇസ്ലാം മതത്തെ കുറിച്ചുള്ള കാര്യങ്ങൾ എല്ലാം തന്നെ അവൾ മനസ്സിലാക്കി വെച്ചിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് അവൾ മതം മാറുന്നത്. സുഹാന ജനിച്ചതും, വളർന്നതും ക്രിസ്ത്യൻ കുടുംബത്തിലാണ്. ജോസ്വിൻ സോണി എന്നായിരുന്നു പേര്. ബഷീറുമായുള്ള വിവാഹശേഷമാണ് സുഹാന എന്ന പേര് സ്വീകരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
അതേസമയം തന്റെ ഇസ്ലാം മതത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് സുഹാന പങ്ക് വെച്ച കാര്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്റെ വീടിന് അടുത്ത് ഒരു മുസ്ലീം കുടുബമുണ്ടായിരുന്നു. അവിടെ പെരുന്നാളിനും നോമ്പിനുമൊക്കെ ഞാൻ പോവാറുമുണ്ടായിരുന്നു. വർഷങ്ങളായുള്ള പ്രണയം അല്ലെ അങ്ങനെ പ്രേമിക്കുന്ന സമയത്ത് ബഷിയിലൂടെയായാണ് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയതെന്നുമായിരുന്നു ഒരിക്കൽ സുഹാന പറഞ്ഞത്.
Also ഇരുവരുടെയും വിവാഹശേഷം വർഷങ്ങൾക്ക് ശേഷമാണ് സുഹാനയുടെ സമ്മതപ്രകാരം മഷൂറയെ ബഷീർ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മിൽ വീട്ടിൽ നല്ല സുഹൃത്തുക്കളാണെന്നും, അവരെ തമ്മിൽ തല്ലിക്കാൻ ശ്രമം നടത്തിയെന്നുമാണ് ബഷീർ ഒരിക്കൽ പറഞ്ഞിരുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നിലധികം ചാനലുകളാണ് ബഷീര് ബഷിക്കും കുടുംബത്തിനും ഉള്ളത്.