കൊച്ചി: ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ കൊച്ചിയിലെ ഫ്രീക്കന്‍ ബഷീര്‍ ബഷിയുടെയും ഭാര്യമാരുടെയും ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
ബഷീര്‍ ബഷിയ്ക്കു രണ്ടു ഭാര്യമാരാണുള്ളത്. സുഹാനയും മഷൂരയും. ഇവരോടൊപ്പമുള്ള ബഷീര്‍ ബഷിയുടെ ടിക് ടോക് വിഡിയോയാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.
മലയാളത്തിലെ പ്രശസ്ത ഹാസ്യപരിപാടികളിലെയും സിനിമകളിലെയും സംഭാഷണങ്ങളാണു ബഷീറും കുടുംബവും ടിക് ടോകില്‍ അവതിപ്പിച്ചിരിക്കുന്നത്.
ഇരുഭാര്യമാരും ഒന്നിച്ചുള്ള ടിക്ടോകും വിഡിയോയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ തരംഗമായ വിഡിയോയ്ക്കു നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിക്കുന്നത്.
ആദ്യ ഭാര്യ സുഹാനയില്‍ ബഷീറിനു രണ്ടു മക്കളുണ്ട്. രണ്ടാം ഭാര്യ മഷൂര ബിഫാം വിദ്യാര്‍ഥിനിയാണ്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു ബഷീറിന്റെ രണ്ടാം വിവാഹം.
ബിസിനസ്സുകാരനായി തുടങ്ങിയ ബഷീര്‍ അവതാരകനും ഡിജെയും അഭിനേതാവും കൂടിയാണ്. മോഡലിംഗിലൂടെയും മലയാളികള്‍ക്കു സുപരിചിതനാണ് ബഷീര്‍. നിരവധി കമന്റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.