ഒരു മുത്തം തരാന്‍ പാടില്ലെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, മൊയ്തൂട്ടി ഹാജിയും ആമിനയുമായി ഞെട്ടിച്ച് ബഷിയും മഷൂറയും, വൈറലായി വീഡിയോ

86

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: അന്ന് അമ്മയോട് ദേഷ്യപ്പെട്ട് സംസാരിച്ചു, ഒത്തിരി വിഷമിപ്പിച്ചു, ഇന്ന് കുറ്റബോധം തോന്നുന്നു, താരകല്യാണിനോട് മാപ്പ് പറഞ്ഞ് സൗഭാഗ്യ

ഈയടുത്ത് മഷൂറയ്ക്ക് ആണ്‍കുഞ്ഞും ജനിച്ചിരുന്നു. കുഞ്ഞിന്റെ എല്ലാ വിശേഷങ്ങളും താരങ്ങള്‍ യൂട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. അടുത്ത കാലത്തായി റീല്‍സില്‍ സജീവമാണ് ബഷീറും ഭാര്യമാരും. ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ റീല്‍സ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ ശ്രീനിവാസന്റെയും സൗന്ദര്യയുടെയും സംഭാഷങ്ങളാണ് ഇവര്‍ അവതരിപ്പിക്കുന്നത്. മൊയ്തൂട്ടി ഹാജി എന്ന ശ്രീനിവാസന്റെ വേഷത്തില്‍ എത്തിയത് ബഷീറായിരുന്നു. സൗന്ദര്യയുടെ ആമിനയായി എത്തിയത് മഷൂറയും.

Also Read: അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ മീന അതിയായി ആഗ്രഹിച്ചു; പക്ഷേ ഒരു ഗാനരംഗത്തിൽ മാത്രമാണ് അത് സാധ്യമായത്; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

ഇവരുടെ റീല്‍സ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഇവരുടെ കണ്ടന്റ് ഈയിടയായി നല്ല രസമുണ്ടെന്ന് ഒരാള്‍ കമന്റ് ചെയ്തു. സോനുവിന്റെ വരവിനായി വെയിറ്റിംഗ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

Advertisement