വല്യുപ്പ മൂന്ന് കെട്ടി 16 മക്കളുമായി സുഖമായി ജീവിക്കുന്നു, പിന്നെ രണ്ട് കെട്ടിയാല്‍ എന്താണ്, ബഷീര്‍ ബഷിയുടെ വീഡിയോക്ക് താഴെ കമന്റുമായി ആരാധകന്‍

852

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read; ജീവിതമെന്നത് ഒരാളോട് കൂടി മാത്രം ജീവിക്കുന്നതല്ല, ഒരാളെ ഇഷ്ടമായിരിക്കുമ്പോൾ തന്നെ വേറൊരാളോടും ഇഷ്ടമാവാം ഗോപി സുന്ദർ പങ്കുവെച്ചത് കണ്ടോ, വിമർശനവുമായി സോഷ്യൽ മീഡിയ

ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ഇപ്പോഴിതാ തന്റെ കുടുംബത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ബഷീര്‍ ബഷിയും ഭാര്യമാരും. അതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കുഞ്ഞ് അതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ മഷൂറ. ഇപ്പോഴിതാ മഷൂറ പങ്കുവെച്ച വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെയും ബേബിയുടെയും സ്റ്റാറുകള്‍ ഇപ്പോള്‍ ചേരുന്നില്ലെന്നും നിങ്ങള്‍ കണ്ണുവെച്ചാട്ടാണെന്ന് തോന്നുവെന്നും മഷൂറ വീഡിയോയില്‍ പറയുന്നു.

Also Read; മാഡം എന്ന് വിളിച്ചില്ല, ഷോട്ട് റെഡിയായിട്ടും ചിത്രീകരണത്തിനു തയ്യാറാകാത നടി സുനിത; കലികയറിയ ലാൽ ജോസ് ചെയ്തത് ഇങ്ങനെ

അതിനിടെ ബഷീറും പരിഭവങ്ങള്‍ പങ്കുവെച്ച് വീഡിയോയില്‍ എത്തുന്നുണ്ട്. വീട്ടിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ചുകൊണ്ടുള്ള വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മോശവും നല്ലതുമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

രണ്ട് കെട്ടിയാല്‍ എന്താണ്, മൂന്ന് കെട്ടിയ എന്റെ വല്യുപ്പ് 16 മക്കളുമായി ഇപ്പോള്‍ സുഖമായി ജീവിക്കുന്നുവെന്ന് ഒരാള്‍ കമന്റ് ചെയ്തു. എത്ര കെട്ടിയാലെന്താ ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുന്നുവെങ്കില്‍ എന്നും മറ്റൊരാള്‍ കമന്‌റ് ചെയ്തു.

Advertisement