വല്ലാത്തൊരു ഫീലിങ്‌സ്, സ്‌ക്രീനില്‍ ആ രൂപം കണ്ടതോടെ പൊട്ടിക്കരഞ്ഞ് മഷൂറയും ബഷീറും

145

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം. സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്.

മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

Advertisements

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്.

Also Read: ഇത്തരം വാര്‍ത്തകള്‍ കുറേ ദിവസമായി കാണുന്നു, എനിക്കൊന്നും പറയാനില്ല,ഞാന്‍ എന്റെ ജീവിതം ജീവിച്ചോട്ടെ!, വിവാഹമോചന വാര്‍ത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി വരദ

തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്ന് ആദ്യമായി ബഷീര്‍ ബഷി വെളിപ്പെടുത്തിയത് എല്ലാവര്‍ക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത പങ്കാളികള്‍. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീര്‍ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്.

രണ്ടു ഭാര്യമാരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് ബഷീറിന്റെ കൂടെ ജീവിക്കുന്നത്. അതിനിടെ മഷൂറ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്തയും കുടുംബത്തെ തേടിയെത്തിയിരുന്നു. ആദ്യത്തെ സ്‌കാനിങ്‌നി പോയപ്പോഴുള്ള അനുഭവം മഷൂറ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മൂന്നാമത്തെ സ്‌കാനിങിന് പോയപ്പോഴുള്ള അനുഭവം തുറന്നുകാട്ടുകയാണ് മഷൂറ. തനിക്ക് ആ കുഞ്ഞ് ഏറെ സ്‌പെഷ്യലാണെന്നും ദൈവം കാത്തിരുന്ന് തന്ന കുഞ്ഞാണിതെന്നും മഷൂറ പറയുന്നു. സ്‌കാനിങിന് പോയപ്പോള്‍ ബഷീറിനെ ആദ്യം അകത്തേക്ക് കയറ്റിയിരുന്നില്ല.

Also Read: പൃഥ്വിരാജും സുപ്രിയയും കണ്ടു, ഇന്ദ്രജിത്ത് ടെസ്റ്റ് ഡ്രൈവ് അടിച്ചു; സ്വന്തമാക്കിയത് മല്ലിക സുകുമാരനും! വിശേഷങ്ങൾ ഇങ്ങനെ

പിന്നീട് ഡോക്ടര്‍ അകത്തേക്ക് വിളിച്ച് ബഷീറിനും കുഞ്ഞിന്റെ രൂപം സ്‌ക്രീനില്‍ കാണിച്ചുകൊടുത്തു. കുഞ്ഞിന്റെ കൈയ്യും കാലും ശരീരഭാഗങ്ങളുമെല്ലാം വന്നിട്ടുണ്ട്. വാവയുടെ ചിത്രം കണ്ട് സന്തോഷം കൊണ്ട് കരയുകയായിരുന്നു മഷൂറയും ബഷീറും.

ബേബി മൂവ്‌മെന്റ്‌സ് കണ്ടപ്പോള്‍ തന്നെ വല്ലാത്തൊരു ഫീലിങ്‌സായിരുന്നു’ മഷൂറയും ബഷീറും പറയുന്നു. ‘ഒരുപാട് കാലം ആഗ്രഹിച്ച് കിട്ടിയ കുഞ്ഞാണ്. അതിനാല്‍ അവനായാലും അവളായാലും ആ കുഞ്ഞ് എനിക്ക് ഏറെ സ്‌പെഷ്യലാണ്. ഇപ്പോള്‍ കുഞ്ഞിന് യാതൊരു വിധ പ്രശ്‌നങ്ങളുമില്ല. എല്ലാം നന്നായി സുഖമായി പോവുന്നുണ്ട്. എപ്പോഴും പ്രാര്‍ഥിക്കുന്നുണ്ട്. ” അരുവരും കൂട്ടിച്ചേര്‍ത്തു.

Advertisement